Join News @ Iritty Whats App Group

ലൈഫ് മിഷനുള്ള​പ്പോള്‍ എന്താണ് പ്രസക്തി? ഭവന നിർമാണ ബോർഡിന് പൂട്ടുവീഴുന്നു; നിർത്തലാക്കാൻ റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി


തിരുവനന്തപുരം: പ്രമുഖ പൊതുമേഖലാസഥാപനമായ ഭവനനിര്‍മ്മാണ ബോര്‍ഡ് പിരിച്ചുവിടുമെന്ന തീരുമാനത്തില്‍ സംസ്ഥാനസര്‍ക്കാര്‍. ബോര്‍ഡ് നഷ്ടത്തിലാണ്. ഇപ്പോള്‍ ആ രംഗത്ത് പ്രവര്‍ത്തനമൊന്നും നടക്കുന്നുമില്ല. അതുകൊണ്ട് സംവിധാനം അവസാനിപ്പിക്കുന്ന കാര്യം പരിശോധിക്കണമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

ദുര്‍ബലവിഭാഗക്കാര്‍ക്ക് ലൈഫ് മിഷന്‍ വഴി വീട് നിര്‍മ്മിച്ചു നല്‍കുന്നതിനാല്‍ ഹൗസിങ്ങ് ബോര്‍ഡിന് എന്താണ് പ്രസക്തിയെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ചോദ്യം. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ നേരത്തെ തന്നെ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. സി.പി.ഐ യുടെ റവന്യു വകുപ്പിലാണ് സ്ഥാപനം അതിനാല്‍ തന്നെ സി.പി.എമ്മിനു ബോര്‍ഡ് നിലനിര്‍ത്താന്‍ താല്‍പര്യവുമില്ല. തുടര്‍ന്നാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുളള റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

1971 ലാണ് ഭവനനിര്‍മ്മാണ ബോര്‍ഡ് നിലവില്‍ വന്നത്. ഇ.എം.എസ് ഭവനപദ്ധതി, സുനാമി ഭവനപദ്ധതി, ഗോത്രവിഭാഗം, തോട്ടം തൊഴിലാളി, ബീഡിത്തൊഴിലാളി, പട്ടികജാതി- പട്ടികവര്‍ഗം തുടങ്ങിയവര്‍ക്കുളള സര്‍ക്കാര്‍ ഭവന നിര്‍മ്മാണപദ്ധതികളൊക്കെ നടപ്പിലാക്കിയിരുന്നത് ഈ ബോര്‍ഡായിരുന്നു.


Post a Comment

Previous Post Next Post
Join Our Whats App Group