Join News @ Iritty Whats App Group

ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം! ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന​ട​ക്കം അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ



റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന​ട​ക്കം അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ.

ല​ധാ​ക്‌​ഷ്യ രൂ​പ്‌​സ​യെ, അ​ങ്കി​ത് ന​ന്ദി, അ​തു​ൽ നേ​തം, ഡോ​മ​ൻ​ഡ് യാ​ദ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​രാ​യ​ണ്‍​പു​ര്‍ ജി​ല്ല​യി​ൽ പ​ള്ളി​ക്കു​നേ​രെ​യു​ണ്ടാ​യ അ​ക്ര​മ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​റ​സ്റ്റ്. നാ​ല് പേ​രെ കൂ​ടാ​തെ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​റ​സ്റ്റി​ലാ​യ​വ​രെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

നാ​രാ​യ​ണ്‍​പു​ര്‍, കൊ​ണ്ട​ഗോ​ണ്‍ ജി​ല്ല​ക​ളി​ലു​ള്‍​പ്പെ​ട്ട 19 ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ഇ​വി​ട​ത്തെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ക്രൈ​സ്ത​വ വി​ശ്വാ​സം സ്വീ​ക​രി​ക്കു​ന്ന​താ​ണ് സം​ഘ​പ​രി​വാ​ര്‍ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ എ​തി​ര്‍​പ്പി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം.

ഘ​ര്‍ വാ ​പ്പ​സി മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​യാ​ണ് ക്രൈ​സ്ത​വ​ര്‍​ക്കു​നേ​രേ അ​ക്ര​മം ന​ട​ത്തു​ന്ന​ത്. 

മൂ​ന്നാ​ഴ്ച മു​മ്പ് പൊ​ക്ക​ഞ്ചൂ​ര്‍ ഗ്രാ​മ​ത്തി​ലെ ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തി​നു നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.​പ​ള്ളി​ക്ക​ക​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രേ ആ​ക്ര മ​ണ​മു​ണ്ടാ​യി.

സെ​മി​ത്തേ​രി​ക​ളി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ന്ന​തി​നും അ​ക്ര​മി​ക​ള്‍ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് നാ​രാ​യ​ണ്‍​പു​രി​ല്‍ സേ​വ​നം ചെ ​യ്യു​ന്ന മി​ഷ​ന​റി വൈ​ദി​ക​ര്‍ പ​റ​ഞ്ഞു.

അ​ക്ര​മം ഭ​യ​ന്ന് ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ന്നു പ​ലാ​യ​നം ചെ​യ്ത നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍​ക്ക് ഇ​നി​യും മ​ട​ങ്ങി​യെ​ത്താ​നാ​യി​ട്ടി​ല്ല.

Post a Comment

Previous Post Next Post
Join Our Whats App Group