Join News @ Iritty Whats App Group

നടുവനാട് നാട്ടുകൂട്ടായ്മ്മയുടെ ഓൾ കേരള വോളിബാൾ ടൂർണ്ണന്റെ നാളെ തുടങ്ങും

ഇരിട്ടി: ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം ലക്ഷ്യമാക്കി നടുവനാട് നാട്ടുകൂട്ടായ്മ്മ നടത്തുന്ന ഓൾ കേരള വോളിബാൾ ടൂർണ്ണമെന്റ് ഫെബ്രുവരി ഒന്ന് മുതൽ അഞ്ചുവരെ നടുവനാട് പി.വി. നാരായണൻ മാസ്റ്റർ ഫ്‌ലഡ്‌ലിറ്റ് സ്‌റ്റേഡിയത്തിൽ നടക്കും. കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള മികച്ച ടീമുകളാണ് മത്സരത്തിൽ ഏറ്റുമുട്ടുന്നത്. മേജർ വോളിയിൽ സെന്റ് പിറ്റേഴ്‌സ് കോളേജ് കോലഞ്ചേരി, എസ് എൻ കോളേജ് ചേളന്നൂർ കോഴിക്കോട്, ഇന്ത്യൻ എയർഫോഴ്‌സ്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സായി കാലിക്കേറ്റ്, സ്പാർട്ടൺ വയനാട് എന്നീ ടൂമുകൾ മത്സരിക്കും. ജില്ലാ വോളിയിൽ തപസ്യ വീർപ്പാട്, എം എം സി കൊളപ്പ, വിവേകാനന്ദ നടുവനാട്, പി ആർ എൻ എസ് എസ് കോളേജ് മട്ടന്നൂർ, ഡീപ്പോൾ കോളേജ് എടത്തൊട്ടി, റെഡ് സ്റ്റാർ നടുവനാട് എന്നീ ടീമുകളും മത്സരിക്കും. ഒന്നിന് വൈകിട്ട് ആറിന് സംഘാടക സമിതി ചെയർമാൻ പി.വി. മോഹനന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. പഴയകാല കളിക്കാരെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ആദരിക്കും. മണിയൻപള്ളി ആബൂട്ടി ഹാജി മുഖ്യതിഥിയായിരിക്കും. അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലതയുടെ അധ്യക്ഷതയിൽ സണ്ണിജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. മത്സരത്തോടനുബ്ധിച്ച് വനിതാ വോളിയും ഉണ്ടായിരിക്കുമെന്ന് സംഘടക സമിതി ഭാരവാഹികളായ പി.വി. മോഹനൻ, സി. ഉസ്മാൻ, പി.എം. അഷ്‌റഫ്, എൻ. പ്രകാശൻ, ബിജു വിജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group