Join News @ Iritty Whats App Group

പൊതു ഇടങ്ങളിലും ഓഫീസുകളിലും മാസ്ക് നിർബന്ധം; കോവിഡ് നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ. സർക്കാരിന്റെ പുതിയ നിർദേശങ്ങളനുസരിച്ച് പൊതു ഇടങ്ങളിലും ഒഫീസുകളിലും ഇനി മാസ്ക് നിർബന്ധമാണ്. കടകളിലും, സ്ഥാപനങ്ങളിലും സാനിറ്റൈസർ കരുതണമെന്നും സർക്കാരിന്റെ പുതിയ നിർദേശത്തിൽ പറയുന്നു.

ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാനും നിർദ്ദേശമുണ്ട്.

കടകൾക്ക് പുറമേ, തിയേറ്ററുകൾ, ഇവന്റുകൾ എന്നിവിടങ്ങളിലും സാനിറ്റൈസർ നിർബന്ധമാണ്. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കേണ്ടതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group