Join News @ Iritty Whats App Group

വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു



കണ്ണൂർ: വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്‍റെ കുത്തേറ്റ് വയോധികൻ മരിച്ചു. പരിയാരം ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്ക്കരപൊതുവാൾ(80) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന ഭാസ്ക്കര പൊതുവാളിനെ ഇളകിയെത്തിയ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാണാട്ട് ജാനകിയാണ് ഭാര്യ. സുനിത, സനുൽ, സുധാര, സുധീഷ് എന്നിവർ മക്കളാണ്. വി ജയകുമാർ, ടി പി ബിന്ദു, വേണുഗോപാലൻ, എം ഇ ശുഭ എന്നിവർ മരുക്കളാണ്.

തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരനും നാടക-സാംസ്ക്കാരിക പ്രവർത്തകനുമായിരുന്നു ഭാസ്ക്കര പൊതുവാൾ. തൃക്കരിപ്പൂർ ദേശീയ നാടക സമിതിയുടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ഭാസ്ക്കരപൊതുവാൾ നാടകരചയിതാവ് കൂടിയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group