Join News @ Iritty Whats App Group

കോഴിക്കോട് വിമാനങ്ങൾക്ക് നിയന്ത്രണം


മലപ്പുറം: റൺവേ ബലപ്പെടുത്തൽ ജോലി നടക്കുന്നതിനാൽ ആറുമാസക്കാലം കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തില്‍ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഈ മാസം 15 നാണ് ജോലി ആരംഭിക്കുക. രാവിലെ 10 മുതൽ 6 വരെ റൺവേ അടച്ചിടും. പകൽ സമയത്തെ ഷെഡ്യൂളുകൾ വൈകീട്ട് 6 മുതൽ പിറ്റേദിവസം 10 വരെ പുനക്രമീകരിക്കും.

സർവീസുകളുടെ പോക്കുവരവ് സംബന്ധിച്ച് യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അതോറിറ്റി കരിപ്പൂർ ഡയരക്ടർ അറിയിച്ചു. നിശ്ചിത കാലയളവുകൾക്കിടയിൽ എയർപോർട്ടുകളിൽ റൺവേ റീകാർപ്പറ്റിങ് ജോലി നടത്തണമെന്നത് നിർബന്ധമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group