Join News @ Iritty Whats App Group

കാസർഗോഡ് യുവതിയുടെ മരണം; ദുരൂഹത അകറ്റണമെന്ന് കുടുംബം

കാസർഗോഡ്: കാസർഗോഡ് യുവതിയുടെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ച ശേഷം അജ്ഞു ഉൾപ്പെടെ 3 പേർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപെട്ടുവെന്ന് പെൺകുട്ടിയുടെ ഇളയച്ഛൻ കരുണാകരൻ പറഞ്ഞു. ഇതിൽ രണ്ടുപേർ ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധ അല്ലെങ്കിൽ മരണത്തിന് മറ്റ് കാരണങ്ങൾ എന്തെന്ന് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

അതേസമയം അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടെന്ന് വാർത്ത പുറത്തുവന്നിരുന്നു. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ അഞ്ജുശ്രീയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ പൊലീസിനോട് സൂചിപ്പിച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തൽ. എലിവിഷത്തെ കുറിച്ച് മൊബൈലിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഷം കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രാസ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരികരിക്കുകയുള്ളു.

Post a Comment

Previous Post Next Post
Join Our Whats App Group