Join News @ Iritty Whats App Group

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്കൂട്ടറിലേക്ക് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു

മലപ്പുറം: കൊണ്ടോട്ടി ആന്തിയൂർക്കുന്നിൽ സ്കൂൾ ബസ് മറിഞ്ഞ് ബൈക്കിന് മീതേയ്ക്ക് മറിഞ്ഞ് അപകടത്തിൽ വിദ്യാർഥിനി മരിച്ചു. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് മതിലിലിടിച്ച് വിദ്യാർഥിനി സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് മറിയുകയായിരുന്നു. ഹയ ഫാത്തിമ(6)യാണ് മരിച്ചത്. പുളിക്കൽ നോവൽ സ്കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്.

ഹയ ഫാത്തിമയും മുത്തച്ഛനും സഞ്ചരിച്ച ബൈക്കിലേക്കാണ് ബസ് മറിഞ്ഞത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബ്രേക്ക്‌ നഷ്ടമായ ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തി. ബസിൽ നാൽപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം.

പരിക്കേറ്റവരെ കോഴിക്കോട് മിംസ്, ബി എം ഹോസ്പ്പിറ്റൽ പുളിക്കൽ എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ 9 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ബി എം ഹോസ്പ്പിറ്റലിൽ 7 കുട്ടികളെയും പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group