Join News @ Iritty Whats App Group

'റോഡ് പണിയെക്കുറിച്ചല്ല, ലവ് ജിഹാദിനെ കുറിച്ച് ചർച്ച ചെയ്യൂ'; കർണാടക BJP അധ്യക്ഷന്റെ പ്രസ്താവന വിവാദത്തിൽ


മംഗളുരൂ: കര്‍ണ്ണാടക ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ നടത്തിയ പ്രസ്താവന വിവാദത്തിൽ. ‘റോഡുകളുടെയും ഡ്രെയിനേജുകളുടെയും വികസനം സംബന്ധിച്ച ചർച്ചകളിലല്ല വോട്ടർമാരെ ഉൾപ്പെടുത്തേണ്ടത്, പകരം ബിജെപി സർക്കാരിന് മാത്രമേ ലൗ ജിഹാദിനെ തടയാൻ കഴിയൂവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന്’ തിങ്കളാഴ്ച ചേർന്ന പാർട്ടി പ്രവര്‍ത്തകരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ നളിന്‍ കുമാർ കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു. തീവ്രവാദികളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അവര്‍ അധികാരത്തിലെത്തിയതാല്‍ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്നും നളിന്‍ കുമാര്‍ പറഞ്ഞു. ‘ഡി.കെ ശിവകുമാര്‍ (കര്‍ണ്ണാടക കെപിസിസി പ്രസിഡന്റ്) മുഖ്യമന്ത്രിയായാല്‍ ഇവിടം തീവ്രവാദികളുടെ വിഹാര കേന്ദ്രമാകും. ലൗവ് ജിഹാദ് വര്‍ധിക്കും. മതപരിവര്‍ത്തന നിരോധന നിയമങ്ങളും ഗോവധ നിരോധന നിയമങ്ങളും അവര്‍ എടുത്ത് കളയും,’ നളിന്‍ കുമാർ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group