Join News @ Iritty Whats App Group

മരിച്ചവർക്ക് ക്ഷേമ പെൻഷനായി നൽകിയത് 29 ലക്ഷത്തിലേറെ രൂപ; അക്കൗണ്ടിൽനിന്ന് പിൻവലിച്ചതായി കണ്ടെത്തി

പത്തനംതിട്ട: മരണപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ വിതരണം ചെയ്തതായി ആരോപണം. പത്തനംതിട്ടയിലാണ് സംഭവം. മരിച്ചവരുടെ പേരിൽ 29 ലക്ഷത്തിലേറെ രൂപ ക്ഷേമപെൻഷനായി വിതരണം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവരാവകാശ പ്രവത്തകനായ റഷീദ് ആനപ്പാറക്ക് ലഭിച്ച വിവരാവകാശ രേഖയിലൂടെയാണ് ക്രമക്കേട് പുറത്തായത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടവർക്കാണ് പത്തനംതിട്ട നഗരസഭ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്‌തത്. 2019 മുതല്‍ മരണമടഞ്ഞ 68 ഓളം പേരുടെ അക്കൗണ്ടിലേക്കാണ് മരണ ശേഷവും ക്ഷേമ പെന്‍ഷന്‍ എത്തുന്നതായി വിവരാവകാശ രേഖയിൽ വ്യക്തമായത്.

സോഷ്യല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഇത്തരത്തില്‍ മരണമടഞ്ഞവരുടെ അകൗണ്ടില്‍വിതരണം ചെയ്ത തുക കേരളാ സോഷ്യല്‍ സെക്യുരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ ഫണ്ടിലെക്ക് തിരികെ നല്‍കണമെന്ന് അവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല. ഇതില്‍ ചില അക്കൗണ്ടുകളില്‍ നിന്നും ബന്ധുക്കള്‍ പണം പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group