Join News @ Iritty Whats App Group

കണ്ണൂര്‍ പിലാത്തറിയില്‍ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി റീചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചു;ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഷോറൂം കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം


കണ്ണൂര്‍:പിലാത്തറിയില്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഷോറൂം കത്തിനശിച്ച്‌ ലക്ഷങ്ങളുടെ നഷ്ടം.പിലാത്തറയിലെ റൂട്ട്മാര്‍സ് ട്രേഡേഴ്സ് ഷോറൂമിലാണ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്.ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി റീചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചു തീപിടിക്കുകയായിരുന്നു.ഈസമയം ജീവനക്കാര്‍ ഷോറൂമിനകത്തുണ്ടായിരുന്ന സ്‌കൂട്ടറുകള്‍ പുറത്തേക്ക് മാറ്റിയതിനാല്‍ വന്‍ദുരന്തമൊഴിവായി.ഷോറൂമിനകത്തുണ്ടായിരുന്ന നിരവധി ബാറ്ററികളും മറ്റു ഉപകരണങ്ങളും കത്തിനശിച്ചു.

തീപിടിത്തത്തെ തുടര്‍ന്ന് ഷോറൂമിന്റെ ചുമരുകള്‍ക്കും ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.കൂടാതെ ഷോറൂമിന്റെ ചുമരുകള്‍ക്കും നാശനഷ്ടം നേരിട്ടു.മേലെത്തടം മുരളീധരന്‍, മഹേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഷോറൂം അടുത്തകാലത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.അസി. സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി കേശവന്‍ നമ്ബൂതിരി, ഫയര്‍ഫോഴ്സ് മെക്കാനിക്ക് മണിയന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ വിശാല്‍, സത്യന്‍, ജിജേഷ്, ഹോംഗാര്‍ഡുമാരായ ഗോവിന്ദന്‍, രാജീവന്‍ എന്നിവരും അഗ്നി ശമന സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group