Join News @ Iritty Whats App Group

'രണ്ട് ഉന്നതാധികാരികള്‍ പിള്ളേരുകളി കളിച്ചാല്‍ വിദ്യാര്‍ഥികള്‍ ദുരിതത്തിലാകും'; ചാൻസലർക്കും സെനറ്റിനുമെതിരെ ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർവകലാശാല സെനറ്റിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ചാൻസലറുടേത് കുട്ടിക്കളിയാണെന്നും കോടതി കുറ്റപ്പെടുത്തി. ഉന്നതസ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് കോടി പറഞ്ഞു. സർവകലാശാലയിൽനിന്നു പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

വ്യക്തിപപരമായ പ്രീതി സെനറ്റ് അംഗങ്ങളെ പിൻവലിക്കുന്നതിന് കാരണമല്ലെന്നും കോടതി വ്യക്തമാക്കി. ചാൻസലറുടെ നടപടി സെനറ്റ് അംഗങ്ങൾ എങ്ങനെ ചോദ്യം ചെയ്യുമെന്നു കോടതി ചോദിച്ചു. ഇവരെ നിയമിച്ചതു ചാൻസലറാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ ചോദ്യം.

Also Read-ലേഡീസ് ഹോസ്റ്റല്‍ സമയക്രമം; പെൺകുട്ടികളെ എത്ര നാൾ പൂട്ടിയിടുമെന്ന് ഹൈക്കോടതി; നിയന്ത്രണം മാതാപിതാക്കളുടെ ആശങ്ക അകറ്റാനാണെന്ന് സര്‍ക്കാര്‍

അതേസമയം ചട്ടപ്രകാരം സെനറ്റ് അംഗങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്ന് കേസ് പരിഗണിക്കുമ്പോൾ പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്ന 15 അംഗങ്ങളെയാണ് ഗവർണർ പുറത്താക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group