Join News @ Iritty Whats App Group

ബെംഗളൂരുവിൽ മലയാളി വിദ്യാർഥി കഴുത്തറുത്ത് മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിയെ ബെംഗളൂരുവിലെ കോളേജില്‍ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. എഎംസി കോളജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി നിതിനെയാണ്(20) മരിച്ച നിലയിൽ കണ്ടെത്തിയത്. പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ പ്രസൂണിന്‍റെയും ശ്രീകലയുടെയും മകനാണ് നിതിൻ.

കോളേജ് ഹോസ്റ്റലിലെ ടോയ്ലറ്റില്‍ വെച്ച്‌ കത്തികൊണ്ട് സ്വയം കഴുത്തുറക്കുകയായിരുന്നുവെന്നാണ് ബെഗംളുരു ബെന്നാർഘട്ട പൊലീസ് പറയുന്നത്. മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് നിതിൻ ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു.

കോളേജിൽ പ്രവേശനം നേടി ഡിസംബര്‍ ഒന്നുമുതലാണ് നിതിന്‍ കോളേജില്‍ എത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ നിതിനെ കാണാനില്ലായിരുന്നു. തുടർന്ന് കൂട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറി അടച്ചിട്ട നിലയിലായിരുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും കോളേജ് അധികൃതരും മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ടോയ്ലറ്റിൽ മരിച്ച നിലയില്‍ നിതിനെ കണ്ടെത്തിയത്.

അച്ഛന്‍: പ്രസൂണ്‍. അമ്മ: ശ്രീകല (കൊയിലാണ്ടി മൈ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍).സഹോദരന്‍: നിര്‍മല്‍.

Post a Comment

Previous Post Next Post
Join Our Whats App Group