Join News @ Iritty Whats App Group

ഉളിക്കല്‍ പഞ്ചായത്തിലെ വിവിധ ജനവാസ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആശങ്ക ഉയര്‍ത്തിയത് കടുവയാണെന്ന് സ്ഥിരീകരിച്ചു



ഇരിട്ടി: ഉളിക്കല്‍ പഞ്ചായത്തിലെ വിവിധ ജനവാസ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ആശങ്ക ഉയര്‍ത്തിയത് കടുവയാണെന്ന് സ്ഥിരീകരിച്ചു.


സമീപ പഞ്ചായത്തായ പായത്തെ വിളമനയില്‍ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ കാല്‍പ്പാടുകളാണെന്ന് തളിപ്പറമ്ബ് റേഞ്ചര്‍ പി. രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് സ്ഥിരീകരിച്ചത് ഇതോടെ രണ്ട് പഞ്ചായത്തിലായുള്ള 8 വാര്‍ഡുകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെ 5:30 ഓടെ ഉളിക്കല്‍ പെരിങ്കിരി മലയോര ഹൈവേ റോഡില്‍ കടുവ റോഡ് മുറിച്ചു കടന്നുപോകുന്നത് കണ്ടതായി ഇറച്ചി വില്പനക്കാരനായ ബൈക്ക് യാത്രക്കാരനാണ് അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പായം പഞ്ചായത്ത് അതിരു പങ്കിടുന്ന തോട്ടിന്‍ കരയില്‍ രണ്ടിടങ്ങളിലായി വളരെ വ്യക്തമായി കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി.
ഇതിന് പിന്നാലെ കൂമന്തോട് മാടത്തില്‍ റോഡിന്റെ മുകള്‍വശത്തുള്ള റബ്ബര്‍ തോട്ടത്തില്‍ കുറുക്കന്മാരുടെ കരച്ചില്‍ കേട്ടെന്ന് ടാപ്പിംഗിനായി ഇവിടെ എത്തിയവര്‍ പറയുന്നു. ഇതോടെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഈ മേഖലയിലുള്ളവര്‍ പണി നിര്‍ത്തി. ഇരിട്ടി സി ഐ കെ. ജെ ബിനോയ്, ഉളിക്കല്‍ സി.ഐ.സുധീര്‍ കല്ലന്‍, തളിപ്പറമ്ബ് റേഞ്ച് ഫോറസ്റ്റര്‍ പി. രതീശന്‍,ഇരിട്ടി സെക് ഷന്‍ ഫോറസ്റ്റര്‍ കെ. ജിജില്‍, ശ്രീകണ്ഠാപുരം സെക് ഷന്‍ ഫോറസ്റ്റര്‍ കെ. പി. വിജയനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും വനപാലകരും ഇരിട്ടിയില്‍ നിന്നുള്ള അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി.
തോട്ടില്‍ രണ്ട് ഭാഗങ്ങളായി കണ്ട കാല്‍പാദം അടയാളം അളന്നു നോക്കി ഫോട്ടോ ശേഖരിച്ച്‌ ഈ രംഗത്തെ വിദഗ്ധരോട് ആരാഞ്ഞ ശേഷമാണ് ഇത് കടുവയുടെതെന്ന് സ്ഥിരീകരിച്ചത്. പ്രദേശത്ത് ഇന്നുതന്നെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.

ജാഗ്രത പാലിക്കണം

മേഖലയില്‍ ജനങ്ങള്‍ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പാടില്ല

നാല് ചക്ര വാഹനത്തിലുള്ള യാത്രയാണ് ഉചിതം.

രാവിലെ ആരാധനാലയങ്ങളില്‍ പോകുന്നവര്‍, ക്ഷീരകര്‍ഷകര്‍, ടാപ്പിംഗ് തൊഴിലാളികള്‍, പത്ര വിതരണക്കാര്‍, പ്രഭാത സവാരിക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം

കൂട്ടമായി ആളുകള്‍ പോകുന്നത് സുരക്ഷിതം 

Post a Comment

Previous Post Next Post
Join Our Whats App Group