Join News @ Iritty Whats App Group

തരൂരുമായി കൂടിക്കാഴ്ച; രാഷ്ട്രീയം ചർച്ചയായെന്ന് കെ വി തോമസ്


ദില്ലി : ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കെ വി തോമസ്. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായി എന്ന് കെവി തോമസ് പറഞ്ഞു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ചുമതലയിലുള്ള ട്രസ്റ്റിൻ്റെ പരിപാടിക്ക് ക്ഷണിക്കാൻ ആണ് കാണുന്നത് എന്ന് കെ വി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ വരാം എന്ന് തരൂർ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയെയും ഖാർഗെയെയും കാണുമോ എന്ന ചോദ്യത്തിന് വന്ന കാര്യം അറിയിച്ചിട്ടുണ്ട് എന്നും കെ വി തോമസ് മറുപടി നൽകി. ദില്ലിയിലെ ശശി തരൂരിൻ്റെ വീട്ടിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തരൂരുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും പാർട്ടി വിട്ടെങ്കിലും സോണിയ ഗാന്ധിയുമായും മല്ലികാർജ്ജുൻ ഖാർഗെയുമായും നല്ല വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിൽ നിന്നും തനിക്ക് പരിഗണന കിട്ടിയില്ല എന്ന് ആരോപണം ശരിയല്ലെന്നും പദവി മോഹിച്ചിട്ടില്ല സിപിഎമ്മിനോട് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group