ലൈഫ് ജാക്കറ്റ്, ഫയര്‍ എക്യുപ്മെന്റ് തുടങ്ങി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഇതില്‍ ഉണ്ടാകും ഇതിന്റെ നിര്‍മാണം പൊതു മേഖലാ സ്ഥാപനമായ കെല്ലിനെയാണ് ചുമതലപ്പെടുത്തിയത്. ഡിസംബര്‍ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി ജനുവരിയോടെ ഭക്ഷണശാല തുറന്നുകൊടുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
നിര്‍മ്മാണം ഇങ്ങനെ
ഹൈ ഡെന്‍സിറ്റി പോളി എത്തിലിന്‍ കൊണ്ട് നിര്‍മ്മിച്ച 1100 വീതം ക്യൂബുകള്‍ ഉപയോഗിച്ച് ജലോപരിതലത്തില്‍ തറ ഭാഗം നിര്‍മ്മിച്ചു കഴിഞ്ഞു. വായുനിറഞ്ഞ എത്തിലിന്‍ അറകള്‍ക്ക് മുകളില്‍ അലൂമിനിയം ചെക്ക് ഗാര്‍ഡ് സ്ഥാപിച്ച ശേഷം പരവതാനി വിരിച്ച് മനോഹരമാക്കും. പോളി കാര്‍ബണ്‍, സ്റ്റീല്‍ എന്നിവ ഉപയോഗിച്ചുള്ള മേല്‍ക്കൂര നിര്‍മ്മാണം നടന്നു വരികയാണ്. കരയില്‍ നിന്ന് 10 മീറ്റര്‍ അകലത്തിലാണ് ഒഴുകുന്ന ഭക്ഷണശാല സ്ഥിതി ചെയ്യുക. അടുക്കള, ഡൈനിംഗ് ഹാള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലം എന്നിവ ഒരുക്കും. പുഴയിലേക്ക് ഒരു തരത്തിലും ആളുകളോ മറ്റ് സാധനങ്ങളോ വീഴാത്ത രീതിയിലാണ് നിര്‍മ്മാണം.
Post a Comment