Join News @ Iritty Whats App Group

റിസോർട്ട് വിവാദത്തിൽ മറുപടി പറയാൻ ഇപി ജയരാജൻ: നിർണായക സിപിഎം സെക്രട്ടേറിയറ്റ് യോഗം നാളെ


തിരുവനന്തപുരം:ആയുർവേദ റിസോർട്ട് ഉൾപെടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി ജയരാജന്റെ ആരോപണം പാർട്ടിക്കുള്ളിൽ പ്രതിരോധിക്കാനൊരുങ്ങി ഇപി ജയരാജൻ. നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്ത് റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് വിശദീകരിക്കും. മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോർട്ടിന്റെ മുൻ എംഡി കെപി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ വാദം.

മൗനം ഭജിക്കുന്ന ഇപി ജയരാജൻ നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് നൽകുന്ന വിശദീകരണത്തിന്റെ ട്രെയിലറാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈദികം സിഇഒയുടെ പ്രതികരണമായി വന്നത്. നാട്ടിൽ തുടങ്ങുന്ന ഒരു ആയുവേദ ആശുപത്രിക്ക് സഹായങ്ങൾ ചെയ്തു എന്നത് മാത്രമാണ് തന്റെ റോളെന്ന് ഇപി സെക്രട്ടിയേറ്റിൽ വ്യക്തമാക്കും. മകന് പത്ത് ലക്ഷവും ഭാര്യയ്ക്ക് ജില്ല ബാങ്കിൽ നിന്ന് കിട്ടിയ വിരമിക്കൽ ആനുകൂല്യങ്ങളും റിസോർട്ടിൽ നിക്ഷേപമാക്കിയിട്ടുണ്ട്.

സ്ഥാപനത്തിന്റെ എംഡിയായിരുന്ന വ്യവസായി കെപി രമേഷ് കുമാറിനായിരുന്നു വൈദീകത്തിന്റെ നിർമ്മാണ കോൺട്രാക്ടും കൊടുത്തത്. നിർമ്മാണത്തിലെ സാമ്പത്തീക ക്രമക്കേട് കണ്ടെത്തിയതോടെ ഡയറക്ടർ ബോർഡ് ചർച്ചചെയ്ത് രമേഷ് കുമാറിനെ എംഡിസ്ഥാനത്ത് നിന്ന് നീക്കി. ഇയാൾക്കെതിരെ ബോർഡ് അന്വേഷണവും നടത്തുന്നുണ്ട്. ഈ നീക്കത്തിന് പിന്നിൽ താനാണെന്ന് തെറ്റിദ്ധരിച്ച് മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ് രമേഷ് കുമാറെന്ന് ഇപി സെക്രട്ടറിയേറ്റിൽ വിശദീകരിക്കും. രമേഷ് കുമാറിന്റെ വാദങ്ങളാണ് പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനമെന്ന ഗുരുതര ആരോപണം ഉന്നയിക്കാൻ കൂട്ടുപിടിച്ചതെന്നും വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞതിലെ രാഷ്ട്രീയ ലക്ഷ്യം പരിശോധിക്കണമെന്നും ഇപി സെക്രട്ടറിയേറ്റിൽ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group