Join News @ Iritty Whats App Group

നിസ്ക്കാര സമയമില്ലാതെ സർക്കാർ കലണ്ടർ പിൻവലിച്ച് സെക്കുലർ കലണ്ടറോ നിഷ്പക്ഷകലണ്ടറോ പുറത്തിറക്കണം; കാന്തപുരം വിഭാഗം

നിസ്ക്കാര സമയമില്ലാതെ സർക്കാർ കലണ്ടർ പിൻവലിച്ച് സെക്കുലർ കലണ്ടറോ നിഷ്പക്ഷകലണ്ടറോ പുറത്തിറക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം നേതാവ് വടശേരി ഹസൻ മുസലിയാർ രംഗത്തെത്തി. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന കലണ്ടർ പിൻവലിച്ച് ഒന്നുകിൽ സെക്കുലർ കലണ്ടർ അല്ലെങ്കിൽ എല്ലാവരെയും ചേർത്തുനിർത്തുന്ന നിഷ്പക്ഷ കലണ്ടർ പുറത്തിറക്കണമെന്ന് സർക്കാറിനോടഭ്യർത്ഥിക്കുന്നതായും അദ്ദേഹം പത്രകുറിപ്പിൽ പറഞ്ഞു.

വടശേരി ഹസൻ മുസലിയാരുടെ കുറിപ്പ് പൂർണരൂപം

സർക്കാറിൻ്റെ കലണ്ടറിൽ നിസ്കാരസമയം കാണുന്നില്ല. നിസ്കാരമയം സർക്കാർ കലണ്ടറിൽ നിന്നും ഒഴിവാക്കിയതുകൊണ്ട് അഞ്ചുനേരം നിസ്കരിക്കുന്ന മലയാളി മുസ്ലിംകളെ സംബന്ധിച്ച് പ്രത്യേകിച്ച് പ്രയാസമൊന്നും ഉണ്ടാവാൻ സാധ്യതയില്ല. ഉത്തരേന്ത്യപോലെയല്ല ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കാനും സമയമറിയാൻ മറ്റനേകം മാർഗ്ഗങ്ങളും മുസ്ലിംസമുദായത്തെ സംബന്ധിച്ച് കേരളത്തിലെങ്കിലുമുണ്ട്. മാത്രവുമല്ല മതത്തെ ഭരണകാര്യങ്ങളിൽനിന്നും മാറ്റിനിർത്തുന്ന സെക്കുലർ സമീപനത്തിൻ്റെ ഭാഗമായിട്ടാണ് ഇതെങ്കിൽ അത്തരം നീക്കങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്. പക്ഷേ അങ്ങനെയാണെങ്കിൽ രാഹുകാലവും ജ്യോതിഷനക്ഷത്ര വിവരങ്ങളുമടക്കം ഒഴിവാക്കിക്കൊണ്ടായിരുന്നില്ലേ ഇത്തരമൊരു നീക്കം നടത്തേണ്ടിയിരുന്നത്.

ഒരു മതവിഭാഗത്തിൻ്റെ മാത്രം സൌകര്യങ്ങളെ നീക്കം ചെയ്യുന്നതിലൂടെ ഇടതുബുദ്ധിജീവി സുനിൽ പി ഇളയിടത്തിനടക്കം സംഭവിച്ച ഇസ്ലാമോഫോബിക് ഇളക്കമാണോ കാരണമെന്നു സംശയിക്കുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന കലണ്ടർ പിൻവലിച്ച് ഒന്നുകിൽ സെക്കുലർ കലണ്ടർ അല്ലെങ്കിൽ എല്ലാവരെയും ചേർത്തുനിർത്തുന്ന നിഷ്പക്ഷ കലണ്ടർ പുറത്തിറക്കണമെന്ന് സർക്കാറിനോടഭ്യർത്ഥിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group