Join News @ Iritty Whats App Group

ആറളം ഫാമില്‍ കടുവ; തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

ഇരിട്ടി:ആറളം ഫാമില്‍ കണ്ടെത്തിയ കടുവയ്ക്കായി ഇന്ന് തിരച്ചില്‍ പുനരാരംഭിക്കും. ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് ഇന്നലെ വൈകിട്ട് കടുവയെ കണ്ടത്.

ഒരാഴ്ചയായി മലയോരത്തെ ഭീതിയിലാഴ്ത്തിയ കടുവ ആറളം വന്യജീവി സങ്കേതത്തിലേക്ക് കടന്നെന്നായിരുന്നു വനം വകുപ്പ് അധികൃതരുടെ വാദം. തുടര്‍ന്ന് കടുവയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച്‌ ഉദ്യോഗസ്ഥര്‍ മടങ്ങി. പിന്നാലെയാണ് ഫാമിലെ കള്ള് ചെത്തുതൊഴിലാളികള്‍ കടുവയെ കണ്ടത്. 

ഇതോടെ മേഖലയില്‍ ഭീതി പരന്നു. കടുവയെ കണ്ടതിനു തൊട്ടടുത്ത ബ്ലോക്കുകള്‍ ആദിവാസി പുനരധിവാസ മേഖലയാണ്. കടുവയെ കണ്ടെത്തി വനത്തിലേക്ക് തിരിച്ചയയ്ക്കാനാണ് വനപാലകരുടെ ശ്രമം.

Post a Comment

Previous Post Next Post
Join Our Whats App Group