Join News @ Iritty Whats App Group

ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടും


ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ ഇന്നു നടക്കും. ലൂസെയ്‌ല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 മുതല്‍ നടക്കുന്ന സെമിയില്‍ അര്‍ജന്റീനയും ക്ര?യേഷ്യയും ഏറ്റുമുട്ടും.
കാണികളുടെ എണ്ണത്തിലായിരിക്കും അര്‍ജന്റീനയ്‌ക്കു മുന്‍തൂക്കമുണ്ടാകുക. 40,000 അര്‍ജന്റീന കാണികളാണു സ്‌റ്റേഡിയത്തിലെത്തുന്നത്‌. 89,000 പേരെ ഉള്‍ക്കൊള്ളുന്ന സ്‌റ്റേഡിയത്തിലാണ്‌ അവരെത്തുന്നത്‌.
ഹോളണ്ടിനെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌റ്റേഡിയം അര്‍ജന്റീനയുടെ ഹോം ഗ്രൗണ്ടിനു സമാനമായിരുന്നു. ലയണല്‍ മെസിയെന്ന ഇതിഹാസവും ലൂകാ മോഡ്രിച്ചെന്ന മിഡ്‌ഫീല്‍ഡര്‍ മാസ്‌റ്ററോയുമായുള്ള പോരാട്ടമാണ്‌ ഇന്നു നടക്കുന്നത്‌. അര്‍ജന്റീനയും ക്ര?യേഷ്യയും തമ്മില്‍ മൂന്നാം തവണയാണ്‌ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്‌. 2018 ലോകകപ്പില്‍ ക്ര?യേഷ്യ 3-0 ത്തിനു ജയിച്ചു. 1998 ലോകകപ്പില്‍ അര്‍ജന്റീന 1-0 ത്തിനു ജയിച്ചു. ആറാം ലോകകപ്പ്‌ ഫൈനലാണു മെസിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ജര്‍മനി (എട്ട്‌) മാത്രമാണ്‌ ഫൈനല്‍ കണക്കില്‍ മുന്നിലുള്ളത്‌.
2014 ലോകകപ്പില്‍ ഹോളണ്ടിനോട്‌ സെമിയില്‍ തോറ്റത്‌ ഒഴിച്ചാല്‍ അര്‍ജന്റീന അപരാജിതരാണ്‌. 2018 ലെ റണ്ണര്‍ അപ്പാണ്‌ ക്ര?യേഷ്യ. ഇറ്റലി (1934, 1938), ഹോളണ്ട്‌ (1974, 1978), ജര്‍മനി (1982, 1986, 1990) എന്നിവര്‍ക്കു ശേഷം തുടര്‍ച്ചയായി രണ്ട്‌ ഫൈനലുകള്‍ കളിക്കുന്ന യൂറോപ്യന്‍ രാജ്യമാകാനുള്ള ഒരുക്കത്തിലാണു ക്ര?യേഷ്യ. ജര്‍മനിക്കു ശേഷം ഒരേ ലോകകപ്പില്‍ ബ്രസീലിനെയും അര്‍ജന്റീനയെയും തോല്‍പ്പിക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും അവരെ കാത്തിരിക്കുന്നു. 2014 ലോകകപ്പിലാണു ജര്‍മനി ഇരു വമ്പന്‍മാരെയും തോല്‍പ്പിച്ചത്‌. ബ്രസീലിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തറപറ്റിക്കാന്‍ ക്ര?യേഷ്യക്കായി. ലോകകപ്പില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരേ നടന്ന ഏഴ്‌ മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ്‌ അര്‍ജന്റീന ജയിച്ചത്‌. മൂന്ന്‌ സമനിലകള്‍ മാത്രമാണ്‌ എടുത്തു പറയാനുള്ളത്‌. ഖത്തറിലെ ഗ്രൂപ്പ്‌ മത്സരത്തില്‍ പോളണ്ടിനെ 2-0 ത്തിനു തോല്‍പ്പിച്ചാണ്‌ ഏക ജയം. കഴിഞ്ഞ ഒന്‍പത്‌ ലോകകപ്പ്‌ മത്സരങ്ങളിലും ഒരു ഗോള്‍ വഴങ്ങിയ ശേഷമാണു ക്ര?യേഷ്യ തിരിച്ചടിച്ചത്‌. 2018 ലോകകപ്പിലെ ഗ്രൂപ്പ്‌ മത്സരത്തില്‍ ഐസ്ലന്‍ഡിനെ 2-1 നു തോല്‍പ്പിച്ചതാണ്‌ അപവാദം.
ലയണല്‍ മെസി കളിക്കാനിറങ്ങുന്നതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേവൂസിന്റെ (25) റെക്കോഡിന്‌ ഇന്ന്‌ ഒരു അവകാശി കൂടി പിറക്കും. ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന (10) റെക്കോഡ്‌ മെസി പങ്ക്‌വയ്‌ക്കുകയാണ്‌. ഒരു അസിസ്‌റ്റ് കൂടി കുറിച്ചാല്‍ ഡീഗോ മാറഡോണയുടെ (1966) എട്ട്‌ ഗോള്‍ പങ്കാളിത്തമെന്ന റെക്കോഡിന്‌ ഒപ്പമാകും. മിഡ്‌ഫീല്‍ഡ്‌ മാസ്‌റ്ററോ ആയ ലൂകാ മോഡ്രിച്ചിന്‌ ഇത്‌ 17-ാം ലോകകപ്പ്‌ മത്സരമാണ്‌. ക്ര?യേഷ്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ പ്രധാന ടൂര്‍ണമെന്റുകള്‍ (30) കളിച്ച താരവും മോഡ്രിച്ചാണ്‌. ഖത്തറില്‍ ഇതുവരെ എല്ലാ മത്സരങ്ങളിലും സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ കളിച്ചു. 37-ാം വയസില്‍ ആറ്‌ ലോകകപ്പ്‌ മത്സരങ്ങളില്‍ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ ഇടംപിടിക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡാണു മോഡ്രിചിനെ കാത്തിരിക്കുന്നത്‌. ബ്രസീലിന്റെ നില്‍ട്ടണ്‍ സാന്റോസ്‌ (1962), ഇറ്റലിയുടെ ദിനോ സോഫ്‌ (1982), ഇംഗ്ലണ്ടിന്റെ പീറ്റര്‍ ഷില്‍ട്ടണ്‍ (1990) എന്നിവരാണു മുന്‍ഗാമികള്‍.

Post a Comment

Previous Post Next Post
Join Our Whats App Group