Join News @ Iritty Whats App Group

കണ്ണൂരിലെ മലയോര ജനത കടുവ ഭീതിയിൽ




 കണ്ണൂരിലെ മലയോര ജനതയാണ് ഭീതിയിൽ കഴിയുന്നത്. കർണാടക വനവുമായി അതിർത്തി പങ്കിടുന്ന കണ്ണൂരിന്റെ മലയോര പ്രദേശമാണ് ഉളിക്കള്ളിലാണ് ഇപ്പോൾ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ മാ​ട്ട​റ പീ​ടി​ക​ക്കു​ന്ന് പു​ഴ​യ​രി​കി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ ക​ട​മ​ന​ക്ക​ണ്ടി​യി​ലെ ബി​നു ത​ക​ര​പ്പ​ള്ളി​ൽ ആ​ണ് ക​ടു​വ​യെ ആ​ദ്യം ക​ണ്ട​ത്. തിങ്കളാഴ്ച്ച രാവിലെ വഴിയാത്രക്കാരും കടുവയെ കണ്ടു. തോടരികിലെ ചതുപ്പിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. മുൻപ് വ​യ​ത്തൂ​ർ കൊ​ക്കാ​ട് ഊ​ര​ങ്കോ​ട് ഭാ​ഗ​ത്ത് അ​ജ്ഞാ​ത ജീ​വി പ​ട്ടി​യെ ക​ടി​ച്ചു കൊ​ണ്ടു​പോ​യിരുന്നു. പ്ര​ദേ​ശ​വാ​സിയാ​യ ഭാ​ഗ്യേ​ഷ് ശബ്ദം കേട്ട് ​വള​ർ​ത്തു നാ​യ​യെ കൂ​ടു തു​റ​ന്ന് വി​ട്ടെ​ങ്കി​ലും ആദ്യം ശ​ബ്ദം കേ​ട്ട ഭാ​ഗത്തേക്ക് ഓ​ടി പോ​യ നാ​യ പീന്നീട് ഭ​യ​ന്ന് തി​രി​കെ കൂ​ട്ടി​ൽ ക​യ​റി​. ഇതും കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആറളം ഫാം മേഖലയിൽ തുടരുന്ന കാട്ടാനയുടെ ഭീഷണിയോടൊപ്പം കടുവയും എത്തിയപ്പോൾ പ്രദേശവാസികൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയുകയാണ്

Post a Comment

Previous Post Next Post
Join Our Whats App Group