Join News @ Iritty Whats App Group

എടൂരില്‍ കലുങ്ക് അപകടത്തില്‍; പേടിയോടെ യാത്രക്കാര്‍‍



ഇരിട്ടി:കാല്‍നടയാത്രക്കാരെയും വാഹന യാത്രക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി എടൂരില്‍ കലുങ്ക് അപകടത്തില്‍.

എടൂര്‍-മാടത്തില്‍ റൂട്ടില്‍ ടൂര്‍ പെട്രോള്‍ പമ്ബിനു സമീപം ഹെല്‍ത്ത് സെന്‍റര്‍ ചക്കാനിക്കുന്ന് റോഡ് ജംഗ്ഷനിലാണു കലുങ്ക് തകര്‍ച്ചാ ഭീഷണി നേരിടുന്നത്. കലുങ്ക് തകര്‍ന്നത് പൊതുമരാമത്ത് വിഭാഗം തിരിഞ്ഞു നോക്കുന്നില്ല. പാര്‍ശ്വഭിത്തിയില്ലാത്തതിനാല്‍ കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനയാത്രികരും നിരവധി തവണ അപകടത്തില്‍പ്പെട്ടിട്ടും അധികൃതര്‍ പുനര്‍നിര്‍മിക്കാന്‍ നടപടിയെടുക്കുന്നില്ല. അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിട്ടുളളത്.


പെട്രോള്‍ പമ്ബില്‍ നിന്നിറങ്ങുന്ന വാഹനങ്ങളും മാടത്തില്‍ നിന്നും എടൂര്‍, കീഴ്പ്പള്ളി, കരിക്കോട്ടക്കരി, അങ്ങാടിക്കടവ് എന്നിവിടങ്ങളിലേക്കുളള ബസ് ഉള്‍പെടെയുള്ള വാഹനങ്ങളും വന്നുചേരുന്നതും സഞ്ചരിക്കുന്നതുമായ കലുങ്കാണ് അപകടാവസ്ഥയിലുള്ളത്. ബസ്‌സ്റ്റാന്‍ഡും തൊട്ടടുത്താണ്. മാടത്തില്‍-കീഴ്പ്പള്ളി റോഡില്‍ പൂമാനം ബസ് സ്റ്റോപ്പ്, എടൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം, മരുതാവ്, വെളിമാനം എന്നീ കലുങ്കുകളും അപകടം കാത്തു കഴിയുകയാണ്. എടൂര്‍ ടൗണില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ അപകടാവസ്ഥയിലായ കലുങ്കിന് ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിക്കാത്ത പൊതുമരാമത്ത് വിഭാഗം കഴിഞ്ഞ ദിവസം മാടത്തില്‍-കീഴ്പ്പളളി റൂട്ടില്‍ പൊട്ടിപൊളിയാത്ത റോഡില്‍ പാച്ച്‌ വര്‍ക്ക് നടത്തി ലക്ഷങ്ങള്‍ നശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group