കോഴിക്കോട്: ആസം സ്വദേശിനിയായ പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അതിഥി തൊഴിലാളിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ കോളിക്കല്‍ ആര്യംകുളത്ത് താമസിക്കുന്ന ആസ്സാം സ്വദേശിയായ ബഹാദുല്‍ ഹഖ്(32) ആണ് പിടിയിലായത്.
കുടുംബ സമേതം താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകള്‍ക്കുനേരെയണ് ലൈംഗിക അതിക്രമം നടന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.
പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പേരാമ്പ്ര കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post a Comment