Join News @ Iritty Whats App Group

കിളിയന്തറയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 
ഇരിട്ടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരട്ടയിലെ അച്ചുകൊമ്പൻ അലിയുടേയും നസീമയുടേയും മകൻ റാഷിദ് (23) ആണ് മരിച്ചത്. ക്രിസ്തുമസ് തലേന്ന് ശനിയാഴ്ച കിളിയന്തറയിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. സഹോദരങ്ങൾ: റാഹിദ്, റാഷിന. പോസ്റ്റുമോർട്ടത്തിനുശേഷം വ്യാഴാഴ്ച നാട്ടിൽ എത്തിക്കുന്ന മൃതദേഹം കൂട്ടുപുഴ പേരട്ട ജുമാമസ്ജിദ് ഖബറിടത്തിൽ സംസ്കരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group