Join News @ Iritty Whats App Group

ബെംഗളൂരുവിൽ സ്ത്രീകളടക്കമുള്ള ആറംഗ സംഘം യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി



ബെംഗളൂരു: ബെംഗളൂരുവിലെ ഒരു സിസിടിവി കാമറയിൽ പതിഞ്ഞത് ക്രൂരമായ ഒരു കൊലപാതകത്തിന്റെ ദൃശ്യങ്ങൾ. മൂന്ന് പുരുഷൻമാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘം 30-കാരനായ യുവാവിനെ കല്ലുകൊണ്ട് തലയ്കടിച്ച് കൊലപ്പെടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ. എൻഡിടിവി റിപ്പോർട്ട് പ്രകാരം യുവാവിന്റെ തലയ്ക്ക് പലവട്ടം കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയോടെ ആണ് സംഭവം. നഗരത്തിലെ കെപി അഗ്രഹാര മേഖലയിൽ ഒരു സംഘം ആളുകൾ യുവാവിനെ വളയുന്നു. യുവാവുമായി ഇവർ വാക്കുതർക്കം ഉണ്ടാകുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, പിന്നാലെ കൂട്ടത്തിലെ ഒരു സ്ത്രീ കല്ലുകൊണ്ട് യുവാവിനെ ഇടിക്കുന്നു. താഴെ വീണ യുവാവിനെ മറ്റുള്ളവർ പിടിച്ചുവച്ച് ഓരോരുത്തരായി കല്ലുകൊണ്ട് തലയ്ക്കടിക്കുന്നു. 1.40 മിനിറ്റ് ദൈർഘ്യമുള്ളതാണ് വീഡിയോ.

കൊല്ലപ്പെട്ട യുവാവിന്റെ നിലവിളി കേട്ട് അയൽവാസികൾ പുറത്തിറങ്ങി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അക്രമികളിൽ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബദാമി പ്രദേശവാസിയാണ് കൊല്ലപ്പെട്ടതെന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group