ചെമ്ബേരി: മലയോര മേഖലയില്‍ എംഡിഎംഎ വിതരണം നടത്തി വരുന്ന രണ്ടുപേരെ കുടിയാന്മല പോലീസ് പിടികൂടി. എംസിഎ വിദ്യാര്‍ഥിയായ ചെമ്ബേരി മണ്ണംകുണ്ടിലെ ജോബിന് (22), സര്‍ജിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന മിഡിലാക്കയം സ്വദേശി ജസ്റ്റിന് (23) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് 2.9 ഗ്രാം എംഡിഎംഎയും ഇവര്‍ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ജില്ലയിലെ മലയോര കേന്ദ്രങ്ങളായ ശ്രീകണ്ഠപുരം, ചേപ്പറമ്ബ്, കുടിയാന്മല, ചെമ്ബേരി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്നുകള്‍ വിതരണം നടത്തി വരുന്ന സംഘത്തില്‍ പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പി നേതൃത്വം നല്കുന്ന ലഹരി വിരുദ്ധ സ്ക്വാഡ് കുടിയാന്മല പോലീസുമായി ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുടിയാന്മല സിഐ മെല്ബിന് ജോസ്, എസ്ഐ എന്‍.ജെ.ജോസ്, എഎസ്ഐ അബ്ദുള്‍ നാസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജാബിര്‍, സുഭാഷ് എന്നിവരും ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും മണ്ണംകുണ്ട് - മിഡിലാക്കയം റോഡില്‍ തന്ത്രപരമായി നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. മംഗളൂരുവില്‍ നിന്നാണ് ഇവര്‍ എംഡിഎംഎ വാങ്ങി കൊണ്ടുവരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
Post a Comment