Join News @ Iritty Whats App Group

പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം നൽകുന്ന കേന്ദ്ര പദ്ധതി കാലാവധി ദീർഘിപ്പിയ്ക്കും


പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം വീതം സൗജന്യമായി നൽകുന്ന കേന്ദ്ര പദ്ധതിയുടെ കാലാവധി വീണ്ടും ദീർഘിപ്പിയ്ക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന ആണ് (പി.എം.ജി.കെ.വൈ) മൂന്നു മാസത്തേക്കു കൂടി നീട്ടുക. 
നിയമസഭാ തിരഞ്ഞെടുപ്പുകൾ അടക്കം വരുന്ന സാഹചര്യത്തിൽ പദ്ധതി അവസാനിച്ചാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തിരുമാനം. കേന്ദ്ര ഭക്ഷ്യ വകുപ്പ് ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം.

കേന്ദ്ര പൂളിൽ 159 ലക്ഷം ടൺ ഗോതമ്പുള്ളത് അനുകൂല ഘടകമായി കണക്കാക്കി ധാന്യം നൽകാനാണ് കേന്ദ്രസർക്കാരിന്റെ നിർണായക തിരുമാനം. പദ്ധതി മാർച്ച് വരെ നീട്ടാൻ 68 ലക്ഷം ടൺ ഭക്ഷ്യ ധാന്യമാണ് വേണ്ടിവരുക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പദ്ധതി പ്രകാരം അരിയാണ് നൽകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനങ്ങൽക്ക് ​ഗോതമ്പ് ആണ് വിതരണം ചെയ്യാറ്.

Post a Comment

Previous Post Next Post
Join Our Whats App Group