Join News @ Iritty Whats App Group

കാമുകി വിവാഹത്തിന് സമ്മതിച്ചില്ല; ഫേസ്ബുക്ക് ലൈവിൽ 27കാരന്‍ ജീവനൊടുക്കി


കാമുകി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്ന് ഫേസ്ബുക്ക് ലൈവിൽ യുവാവ് ജീവനൊടുക്കി. അസം സ്വദേശിയായ 27 കാരന്‍ ജയദീപ് റോയ് ആണ് തൂങ്ങിമരിച്ചത്. കുടുംബത്തിൻ്റെ സമ്മർദം കാരണം തന്നെ വിവാഹം കഴിക്കുന്നതിൽ നിന്ന് കാമുകി പിന്മാറിയെന്നാരോപിച്ചാണ് ജയദീപ് റോയ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചിത്രീകരിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സില്‍ചാറില്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ വെച്ചാണ് യുവാവ് ജീവനൊടുക്കിയത്. ‘ഞാൻ വിവാഹാഭ്യർത്ഥനയുമായി വീട്ടിൽ പോയി. എന്നാൽ. എല്ലാവരുടെയും മുന്നിൽ വച്ച് അവൾ എന്നെ തിരസ്കരിച്ചു. പിന്നീട്, ഞങ്ങളുടെ ബന്ധത്തിൻ്റെ പേരിൽ അവളെ കൊന്നുകളയുമെന്ന് അവളുടെ അമ്മാവൻ എന്നെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് അവൾ വിഷമിക്കാതിരിക്കാൻ ഈ ലോകത്തുനിന്ന് ഞാൻ പോവുകയാണ്.

അമ്മയോടും അമ്മാവനോടും സഹോദരിയോടും ജ്യേഷ്ഠനോടുമൊക്കെ ഞാൻ മാപ്പ് ചോദിക്കുന്നു. നിങ്ങളെയെല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. പക്ഷേ, അതിനെക്കാൾ ഞാൻ എൻ്റെ കാമുകിയെ സ്നേഹിക്കുന്നു.”- ഫേസ്ബുക്ക് ലൈവിൽ ജയദീപ് പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധം തിരസ്‌കരിക്കപ്പെട്ടത് തന്നെ ഏറെ വേദനിപ്പിച്ചതായും അത് സഹിക്കാന്‍ ശേഷിയില്ലെന്നും ജയ്ദീപ് കൂട്ടിച്ചേര്‍ത്തു.


Post a Comment

Previous Post Next Post
Join Our Whats App Group