Join News @ Iritty Whats App Group

നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ ചാവശേരി 21ാം മൈലിലെ കട എക്സൈസ് പൂട്ടിച്ചു.



മട്ടന്നൂർ:ഇരുപത്തി ഒന്നാം മൈലിൽ പ്രവർത്തിക്കുന്ന നാരായണ ബേക്കറിയിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയതിനെത്തുടർന്ന് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീസതീഷ് കുമാർ പി കെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരിട്ടി മുനിസിപ്പൽ അധികൃതർ കട അടപ്പിച്ചത്.ഇവിടെ നിന്നും ഹാൻസ്,കൂൾ തുടങ്ങിയ ഉത്പന്നങ്ങൾ പിടികൂടി കടയുടമ മുണ്ടച്ചാൽ സ്വദേശി സനേഷിൽ നിന്നും പിഴ ഈടാക്കിയിരുന്നു..ഇയാൾ യുവാക്കൾക്കും കുട്ടികൾക്കും പുകയില ഉത്പന്നങ്ങൾ വിൽക്കുന്നു എന്ന പരാതിയിലായിരുന്നു പരിശോധന.പല തവണ പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടും കുറ്റകൃത്യം ആവർത്തിക്കുന്നതിനാൽ കടയുടെ ലൈസൻസ് റദ്ദ് ചെയ്ത് അടച്ചു പൂട്ടുന്നതിനു വേണ്ടി മുനിസിപ്പൽ അധികൃതർക്ക് എക്സൈസ് അധികൃതർ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി കടയുടെ ലൈസൻസ് റദ്ധ് ചെയ്തിരുന്നു.. തുടർന്നും ഇയാൾ അനധികൃതമായി കട തുറന്ന് പ്രവർത്തിക്കുകയും വീണ്ടും പുകയില ഉത്പന്നങ്ങൾ പിടികൂടുകയും ചെയ്തതിനാലാണ് കട സ്ഥിരമായി പൂട്ടിച്ചത്.റെയ്ഡ് നടത്തിയ പാർട്ടിയിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി കെ സതീഷ് കുമാർ , അസിസ്റ്റന്റ് എക്സയിസ് ഇൻസ്‌പെക്ടർ പ്രജീഷ് കുന്നുമ്മൽ,പ്രിവന്റീവ് ഓഫിസർ അബ്ദുൽ ബഷീർ പിലാട്ട്, സിവിൽ എക്സയിസ് ഓഫിസർ മാരായ,എം രമേശൻ ,എ കെ റിജു ,പി ജി. അഖിൽ, സി വി പ്രജിൽ,എക്സയിസ് ഡ്രൈവർ സി യു അമീർ മുതലായർ ഉണ്ടായിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group