Join News @ Iritty Whats App Group

സംസ്ഥാന കേരളോത്സവം 18 മുതൽ കണ്ണൂരിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബർ 18 മുതൽ 21 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ 18ന് വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം, പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ മുഖ്യാതിഥിയാവും. വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും. വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ നഗരത്തിൽ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ഘോഷയാത്ര കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് പോലീസ് മൈതാനിയിൽ സമാപിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപരിപാടികൾ, ഫുട്‌ബോൾ ടോക്ക്, ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ബിഗ് സ്‌ക്രീൻ പ്രദർശനം എന്നിവയും നടക്കും.കണ്ണൂർ നഗരത്തിൽ പോലീസ് മൈതാനി, മുനിസിപ്പൽ സ്‌കൂൾ, ദിനേശ് ഓഡിറ്റോറിയം, ജവഹർ ലൈബ്രറിയിലെ രണ്ടു വേദികൾ, കോളേജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ആറു വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. 59 ഇനം കലാമത്സരങ്ങളിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്ന് 3500ൽ പരം മത്സരാർഥികൾ എത്തിച്ചേരും. രജിസ്‌ട്രേഷൻ 18ന് ഉച്ചക്ക് രണ്ടിന് ആരംഭിക്കും. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group