തൃശൂർ: കടുത്ത പനിയുമായി ആശുപത്രിയില്‍ അഡ്മിറ്റായ പതിനഞ്ചുകാരൻ ആംബുലൻസുമായി കടന്നുകളഞ്ഞു. തൃശൂർ ജില്ലാ ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായാണ് കുട്ടി പോയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. കടുത്ത പനിയുമായി തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രോഗിയെ ആശുപത്രിയില്‍ ആക്കി തിരികെ എത്തിയ ആംബുലന്‍സ് ജീവനക്കാര്‍ വാഹനത്തില്‍ തന്നെ താക്കോല്‍ വെച്ച ശേഷം വിശ്രമിക്കാന്‍ പോയ സമയത്ത് ആണ് ഇതേ ആശുപത്രിയില്‍ പനിക്ക് ചികിത്സയില്‍ കഴിയുന്ന 15 വയസുകാരന്‍ കടന്നത്.
പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് ആംബുലന്‍സ് കാണാതെ വന്നതോടെ ജീവനക്കാര്‍ ആംബുലന്‍സിലെ ജി പി എസ് സംവിധാനം വഴി ആംബുലന്‍സ് ഒല്ലൂര്‍ ഭാഗത്തേക്ക് പോകുന്നത് മനസ്സിലാക്കി സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു.
ആശുപത്രിയിൽനിന്ന് നേരെ ഒല്ലൂർ റോഡിലേക്കാണ് കയറിയത്. ഒല്ലൂർ സെന്ററിൽ എത്തിയശേഷം വലത്തോട്ടുതിരിഞ്ഞ് റെയിൽവേസ്റ്റേഷൻ റോഡിലേക്കു കയറി. തുടർന്ന് റെയിൽവേ കയറി. തുടർന്ന് റെയിൽവേ ക്രോസ് മറികടന്നു. ഇതു കഴിഞ്ഞുള്ള വളവിലാണ് വാഹനം ഓഫായത്.
തള്ളി സഹായിക്കാനായി നാട്ടുകാർ എത്തി. രണ്ടു തവണ തള്ളിയിട്ടും വാഹനം സ്റ്റാർട്ട് ചെയ്യാനായില്ല. തുടർന്നാണ് നാട്ടുകാർക്ക് സംശയം തോന്നുന്നത്. കൈയിൽ ഡ്രിപ്പ് കണ്ടതോടെ നാട്ടുകാർക്ക് സംശയം വർധിപ്പിച്ചു. ഇത്രയുമായപ്പോഴേക്കും ആംബുലൻസ് അധികൃതർ സ്ഥലത്തെത്തുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഒല്ലൂർ പോലീസ് സ്ഥലത്തെത്തി. കുട്ടിയെയും ആംബുലൻസും സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് ആംബുലൻസ് തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.കുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടു.
സംഭവുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ 108 ആംബുലന്‍സ് നടത്തിപ്പ് ചുമതലയുള്ള ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് അന്വേഷണം ആരംഭിച്ചു.
Post a Comment