Join News @ Iritty Whats App Group

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവിൻ്റെ കാമുകൻ പീഡിപ്പിച്ചു


കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവിൻ്റെ കാമുകൻ പീഡിപ്പിച്ചു. പെൺകുട്ടിയുടെപരാതിയിൽ മാതാവിൻ്റെകാമുകൻ ചാലാട് സ്വദേശി യഹിയ, കുട്ടിയുടെ മാതാവ് എന്നിവർക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.വിദേശത്ത് ജോലി ചെയ്തിരുന്ന മാതാവിൻ്റെ കാമുകനായ പ്രതി 14 കാരിയായ കുട്ടിയെ2018 മുതൽ 2021 വരെയുള്ള കാലയളവിൽ കാറിൽ കൊണ്ടുപോയി യോഗശാല റോഡിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന്സഹോദരിയുടെ ചാവക്കാട്ടുള്ള വീട്ടിലെത്തിയ പെൺകുട്ടി സഹോദരിയോട് വിവരം ധരിപ്പിച്ചതോടെ ചാവക്കാട് പോലീസിൽ പരാതി നൽകുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് കണ്ണൂർ ടൗൺ പോലീസിന് കൈമാറുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group