Join News @ Iritty Whats App Group

തലശേരിയിലെ ഇരട്ടക്കൊലപാതകം നടത്തിയത് അഞ്ചുപേരെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍


തലശ്ശേരി: തലശേരി സഹകരണാശുപത്രിക്ക് മുന്‍പില്‍ നടന്ന ഇരട്ട കൊലപാതകം കേസില്‍ അഞ്ചുപേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരെന്നും രണ്ടുപേര്‍ ഒളിവില്‍ കഴിയാന്‍ സഹായമൊരുക്കിയെന്നും കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത്കുമാര്‍ തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളില്‍ ലഹരി ഉപയോഗവും വിനിമയവുമുണ്ടോ എന്നതില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാനാവൂ. മുഖ്യപ്രതി പാറായി ബാബുവിന് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലമുണ്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പാറായി ബാബുവുണ്ടോയെന്ന കാര്യം കൂടുതല്‍ പരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാനാവൂ. സംഘത്തിന്റെ പേരില്‍ ഉയര്‍ത്തിട്ടുള്ള ലഹരി, ക്വട്ടേഷന്‍ ഇടപാടുകള്‍ എല്ലാം സമഗ്രമായി അന്വേഷിക്കുമെന്നും കമ്മിഷണര്‍ അജിത്ത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.എ.സി.പി.മാരായ പി. നിധിന്‍രാജ്, കൂത്തുപറമ്ബ് എ.സി.പി. പ്രദീപന്‍ കണ്ണിപ്പൊയില്‍, കേസ് അന്വേഷിക്കുന്ന തലശ്ശേരി സി.ഐ എം. അനില്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group