ബംഗളൂരു: മലയാളി പെണ്‍കുട്ടിയെ ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു. സംഭവത്തിൽ ബംഗളൂരു സ്വദേശികളായ അറാഫത്ത്, ഷഹാബുദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഫ്രീലാൻസായി ജോലി ചെയ്തിരുന്ന യുവതി വിളിച്ച ബൈക്ക് ടാക്സിയുടെ ഡ്രൈവറും സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്.
ടാക്സി ഡ്രൈവറുടെ വീടിന് സമീപത്ത് തന്നെയായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.
താമസ സ്ഥലത്ത് പെണ്‍കുട്ടിയെ വിട്ട ഡ്രൈവർ അവർ ഒറ്റയ്ക്കാണെന്ന് മനസിലാക്കി സുഹൃത്തിനെയും കൂട്ടിയെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു
Post a Comment