Join News @ Iritty Whats App Group

റിയാദില്‍ വാഹനമിടിച്ച്‌ കണ്ണൂര്‍ സ്വദേശി മരിച്ചു


റിയാദില്‍ വാഹനമിടിച്ച്‌ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്ബ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസന്‍ (52) ആണ് റിയാദ് - ദമ്മാം റോഡിലെ ഒരു പെട്രോള്‍ പമ്ബിലുണ്ടായ അപകടത്തില്‍ മരിച്ചത്.

ദമ്മാം റോഡിലെ റെഡിമിക്‌സ് കമ്ബനിയിലാണ് ശിവദാസന്‍ ജോലി ചെയ്‍തിരുന്നത്. റസ്റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ച്‌ പുറത്തിറങ്ങി നടക്കുമ്ബോള്‍ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ - സുമിത. മക്കള്‍ - ശരത്, ശ്യാംജിത്.

Post a Comment

Previous Post Next Post
Join Our Whats App Group