Join News @ Iritty Whats App Group

കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ കർണാടക ബസിൽനിന്ന് വെ​ടി​യു​ണ്ട​കൾ പിടിച്ചെടുത്ത കേസ്; അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി; ഒന്നും അറിയില്ലെന്ന നിലപാടിൽ ബസ് ജീവനക്കാർ


കണ്ണൂർ: ഇ​രി​ട്ടി കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ക​ര്‍​ണാ​ട​ക ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സി​ല്‍നി​ന്ന് 100 വെ​ടി​യു​ണ്ട​ക​ള്‍ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി.

വിരാ​ജ്പേ​ട്ട, മ​ടി​ക്കേ​രി, മൈ​സൂ​രു തു​ട​ങ്ങി​ വെ​ടി​യു​ണ്ട വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​രി​ട്ടി പോ​ലീ​സ് പോ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന പോ​ലും ല​ഭി​ച്ചി​ല്ല.

ഇ​ക്ക​ഴി​ഞ്ഞ 16ന് ​രാ​വി​ലെ 11ന് ​കി​ളി​യ​ന്ത​റ​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ര്‍​ണാ​ട​ക ആ​ർ​ടി​സി ബ​സി​ല്‍ നി​ന്ന് ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ല്‍ 10 പാ​യ്ക്ക​റ്റു​ക​ളി​ലാ​യി 100 നാ​ട​ന്‍ തോ​ക്ക് തി​ര​ക​ള്‍ എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.

പി​ടി​ച്ചെ​ടു​ത്ത വെ​ടി​യു​ണ്ട​ക​ള്‍ തു​ട​ര്‍ന​ട​പ​ടി​ക​ള്‍​ക്കാ​യി ഇ​രി​ട്ടി പോ​ലീ​സി​ന് കൈ​മാ​റി.തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ബ​സ് ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ത​ങ്ങ​ള്‍​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

സംഭവം നടന്ന് ഏഴു മണിക്കൂ​ര്‍ വൈ​കി വി​വ​രം അ​റി​യി​ച്ച​തി​നാ​ല്‍ പോ​ലീ​സി​ന് ബ​സി​ല്‍ ഉ​ള്ള യാ​ത്ര​ക്കാ​രെ ചോ​ദ്യം ചെ​യ്യാ​നോ, ബ​സി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നോ അ​ന്നു ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ അ​ന്വേ​ഷ​ണം വ​ഴിമു​ട്ടു​കാ​യി​രു​ന്നു.​

ആം​സ് ആ​ക്ട് പ്ര​കാ​രം ജാ​മ്യം ഇ​ല്ലാ​ത്ത വ​കു​പ്പ് ആ​യ​തി​നാ​ലാ​ണ് പോ​ലീ​സി​ന് എ​ക്‌​സൈ​സ് വെ​ടി​യു​ണ്ട കേ​സ് കൈ​മാ​റി​യ​ത്. റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വ​രം അ​റി​ഞ്ഞ ഉ​ട​ന്‍ത​ന്നെ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഇ​രി​ട്ടി പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​രി​ട്ടി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ജെ. ബി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ത​ന്നെ രൂ​പീ​ക​രി​ച്ചി​രു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group