കണ്ണൂര്‍: ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം. ഫാമിലെ തെങ്ങ് ചെത്ത് തൊഴിലാളി വിളക്കോട് സ്വദേശി ആര്‍.പി സിനേഷിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സിനേഷ് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ബൈക്ക് ആന തകര്‍ത്തു. ഇന്നു രാവിലെയായിരുന്നു സംഭവം.
ആറളം ഫാമില്‍ മൂവായിരത്തോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഫാമില്‍ വ്യാപകമായി തെങ്ങ് കൃഷിയുണ്ട്. ഇവിടെ കള്ള് ചെത്തുന്ന തൊഴിലാളിയാണ് സിനേഷ്. ബൈക്ക് നാട്ടുകാര്‍ പിന്നീട് സ്ഥലത്തുനിന്ന് മാറ്റി.
ഫാമില്‍ അമ്പതോളം കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. ആനകളെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. അടുത്തകാലത്ത് ആനയുടെ ആക്രമണം ഇവിടെ പതിവാണ്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
Post a Comment