Join News @ Iritty Whats App Group

പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുമായി കറക്കം, ചിത്രങ്ങള്‍ പകര്‍ത്തി വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചു; ഭര്‍ത്താവിന്റെയും മക്കളുടെയും പരാതിയില്‍ എസ് ഐക്ക് സസ്‌പെന്‍ഷന്‍


കോഴിക്കോട്: കുടുംബപ്രശ്‌നം പരിഹരിക്കാനായി സ്റ്റേഷനിലെത്തിയ യുവതിക്കൊപ്പം 'കറങ്ങിയ' എസ് ഐയെ സസ്പെന്‍ഡ് ചെയ്തു. കല്‍പ്പറ്റ എസ് ഐ അബ്ദുള്‍ സമദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി.

അബ്ദുള്‍ സമദ് എടച്ചേരി എസ് ഐ ആയിരുന്ന സമയത്തായിരുന്നു സംഭവം.കുടുംബ കലഹം പരിഹരിക്കാനായിട്ട് സ്റ്റേഷനിലെത്തിയ ഭാര്യയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് ഭര്‍ത്താവിന്റെ പരാതി. ഭാര്യയെ വീടുവിട്ടിറങ്ങാനും എസ് ഐ പ്രേരിപ്പിച്ചിരുന്നെന്നും പരാതിയിലുണ്ട്.

ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. തുടര്‍ന്ന് റൂറല്‍ എസ് പിക്ക് പരാതി നല്‍കി. പിന്നാലെ അബ്ദുള്‍ സമദിനെ കല്‍പ്പറ്റയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനുശേഷവും ഭീഷണി തുടര്‍ന്നതോടെ യുവതിയുടെ ഭര്‍ത്താവും മക്കളും കണ്ണൂര്‍ റേഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group