Join News @ Iritty Whats App Group

ഉദ്യോഗാര്‍ത്ഥിക്ക് വ്യാജ നിയമന ഉത്തരവ്; നിയമനടപടി സ്വീകരിക്കുമെന്ന് മില്‍മ


തിരുവനന്തപുരം: കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍റെ പേരില്‍ വ്യാജ നിയമന ഉത്തരവ് ലഭിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. മലബാര്‍ മേഖലാ യൂണിയന്‍റെ കോഴിക്കോട് ഡയറിയിലെ അറ്റന്‍ഡര്‍ തസ്തികയിലേക്കാണ് ഉദ്യോഗാര്‍ത്ഥിക്ക് വ്യാജ നിയമന ഉത്തരവ് ലഭിച്ചത്. പ്രാഥമിക പരിശോധനയില്‍ത്തന്നെ ലെറ്റര്‍ഹെഡ്, ഓഫീസ് സീല്‍, മാനേജിംഗ് ഡയറക്ടറുടെ ഒപ്പ് എന്നിവ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കെഎസ് മണി പറഞ്ഞു.

ഫെഡറേഷനിലെ നിയമനങ്ങള്‍ പി എസ് സി വഴിയും മേഖലാ യൂണിയനുകളിലെ നിയമനങ്ങള്‍ പ്രത്യേക റിക്രൂട്ട്മെന്‍റ് കമ്മറ്റിയുടെ മേല്‍നോട്ടത്തിലുമാണ് നടത്തുന്നത്. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കമ്മറ്റിയുടെ അദ്ധ്യക്ഷനെന്നും ചെയര്‍മാന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ മില്‍മയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും നിയമന വ്യവസ്ഥിതിയുടെ സുതാര്യതയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ എസ് മണി വ്യക്തമാക്കി

Post a Comment

Previous Post Next Post
Join Our Whats App Group