Join News @ Iritty Whats App Group

'അമേരിക്കയുടെ മടങ്ങിവരവ് തന്നിലൂടെ'; വീണ്ടും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ട്രംപ്, നിര്‍ണായക നീക്കം


വാഷിംഗ്ടണ്‍: യുഎസില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. ഫ്ലോറിഡയിലെ മാരാലാഗോ എസ്റ്റേറ്റിൽ വച്ചാണ് ട്രംപിന്‍റെ പ്രഖ്യാപനം. അമേരിക്കയുടെ മടങ്ങിവരവ് തുടങ്ങിയെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, മുന്‍ പ്രസിഡന്‍റ് ആയ ട്രംപിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല, മുന്നില്‍ കടമ്പകള്‍ ഏറെയാണുള്ളത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ എതിർപ്പ് ശക്തമാണ്. ഇടക്കാല തെരഞ്ഞെടുപ്പിലെ മോശം പ്രകടനവും തിരിച്ചടിയാണ്.

വിശ്വസ്തർ പലരും ഇടക്കാല തെരഞ്ഞെടുപ്പിൽ സാഹചര്യമാണുള്ളത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റീസുമായി ഭിന്നത രൂക്ഷമായി തുടരുകയും ചെയ്യുകയാണ്. ഇടക്കാല തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും അതിന്‍റെ തിളക്കത്തില്‍ ഈ പ്രഖ്യാപനം നടത്താനാകും എന്നായിരുന്നു ട്രംപ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ആ ഒരു മുന്നേറ്റം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉണ്ടായില്ല. എന്നാല്‍, മുമ്പ് പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ ട്രംപ് തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.

അമേരിക്ക, അതിന്‍റെ പ്രൗഡിയിലേക്ക് വരുന്നത് തന്നിലൂടെയാകുമെന്ന് അനുയായികളോട് പറഞ്ഞുകൊണ്ടാണ് ട്രംപ് തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. 2020ല്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ തന്നെ തന്‍റെ മടങ്ങി വരവിനെ കുറിച്ചുള്ള സൂചനകള്‍ ട്രംപ് നല്‍കിയിരുന്നു. പക്ഷേ, അമേരിക്കയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ട്രംപിന് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ടുള്ള മടങ്ങി വരവ് എളുപ്പമുള്ള കാര്യമല്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ ട്രംപിന് എതിരാളികളുണ്ട്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ അവസാന റൗണ്ടിലേക്ക് എത്തണമെങ്കില്‍ ആദ്യ തന്നെ പാര്‍ട്ടുള്ളില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെടണം. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതില്‍ ഏറ്റവും നിര്‍ണായകം ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റീസുമായുള്ള ഭിന്നതയാണ്. ഡിസാന്റീസ് വളരെയധികം ജനപ്രീതിയുള്ള നേതാവാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ട്രംപിനെ രീതികളോട് വിയോജിപ്പുള്ള മറ്റ് നേതാക്കളുമുണ്ട്. കൂടാതെ, ക്യാപിറ്റോള്‍ കലാപത്തിലെ അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group