Join News @ Iritty Whats App Group

സുശാന്തിന് ആത്മവിശ്വാം നൽകാൻ ആശ്വാസവാക്കുകളുമായി കൂട്ടുകാർ ഓടിയെത്തി; കൈയ്യും മെയ്യും മറന്ന് നാട്ടുകാർ സഹായത്തിനെത്തി; മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെ രണ്ടുമണിക്കൂറിനുശേഷം രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന


ചി​​​ങ്ങ​​​വ​​​നം: ഇ​​​ടി​​​ഞ്ഞു വീ​​​ണ മ​​​തി​​​ല്‍ കെ​​​ട്ടു​​​ന്ന​​​തി​​​നി​​​ടെ മ​​​ണ്ണി​​​ടി​​​ഞ്ഞു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​ണ്ണി​​​ന​​​ടി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ അ​​​തി​​​ഥിത്തൊ​​​ഴി​​​ലാ​​​ളി​​​യെ അ​​​ഗ്നിര​​​ക്ഷ​​സേ​​​ന ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. കോ​​​ല്‍ക്ക​​​ത്ത സ്വ​​​ദേ​​​ശി സു​​​ശാ​​​ന്താണ്(24) മ​​​ണ്ണി​​​ന​​​ടി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ​​​ത്.

മ​​​റി​​​യ​​​പ്പ​​​ള്ളി പൊ​​​ന്‍കു​​​ന്ന​​​ത്ത് കാ​​​വി​​​നു​​​സ​​​മീ​​​പം കാ​​​വ​​​നാ​​​ല്‍ക്ക​​​ട​​​വി​​​ല്‍ ജി​​​ഷോ​​​ര്‍ കെ. ​​​ഗോ​​​പാ​​​ലി​​​ന്‍റെ പു​​​ര​​​യി​​​ട​​​ത്തി​​​ലെ മ​​​തി​​​ല്‍ നി​​​ര്‍മാണ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. സു​​​ശാ​​​ന്തും മ​​​റ്റു മൂ​​​ന്നു പേ​​​രു​​​മാ​​​ണ് നി​​​ര്‍മാ​​​ണ പ്ര​​​വ​​​ര്‍ത്ത​​​നത്തിലേർപ്പെട്ടിരുന്നത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.15നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ര​​​ണ്ടാ​​​ഴ്ച മു​​​ന്‍പ് ക​​​ന​​​ത്ത മ​​​ഴ​​​യി​​​ല്‍ ഇ​​​ടി​​​ഞ്ഞു പോ​​​യ 15 അ​​​ടി പൊ​​​ക്ക​​​മു​​​ള്ള മ​​​തി​​​ല്‍ വീ​​​ണ്ടും നി​​​ര്‍മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വാ​​​നം എ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത്.

സു​​​ശാ​​​ന്ത് വെ​​​ട്ടി​​​യ വാ​​​നം വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മു​​​ക​​​ളി​​​ല്‍നി​​​ന്നു മ​​​ണ്ണ് ഇ​​​ടി​​​ഞ്ഞു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു ശ്ര​​​ദ്ധ​​​യി​​​ല്‍പെ​​​ട്ട മ​​​റ്റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഓ​​​ടി മാ​​​റി. സു​​​ശാ​​​ന്തി​​​ന്‍റെ അ​​​ര​​​പ്പൊ​​​ക്കം മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ആ​​​ദ്യം മ​​​ണ്ണി​​​ടി​​​ഞ്ഞു വീ​​​ണ​​​ത്.

സു​​​ശാ​​​ന്ത് മ​​​ണ്ണ് മാ​​​റ്റി ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും സി​​​മ​​​ന്‍റ് ച​​​ട്ടി കാ​​​ലി​​​ല്‍ ഉ​​​ട​​​ക്കി​​​യ​​​തി​​​നാ​​ൽ കാ​​​ലു​​​യ​​​ര്‍ത്താ​​​ന്‍ സാ​​​ധി​​​ക്കാ​​​തെ വ​​​ന്നു. ഇ​​​തോ​​​ടെ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ സ്ഥ​​​ല​​​ത്തെ​​​ത്തി ര​​​ക്ഷാ പ്ര​​​വ​​​ര്‍ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ല്‍ വീ​​​ണ്ടും മ​​​ണ്ണി​​​ടി​​​ഞ്ഞു വീ​​​ണു.

ക​​​ഴു​​​ത്ത​​​റ്റം മ​​​ണ്ണു മൂ​​​ടി​​​യ യു​​വാ​​വി​​നെ ര​​​ക്ഷി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​തോ​​​ടെ ചി​​​ങ്ങ​​​വ​​​നം പൊ​​​ലീ​​​സി​​​ലും കോ​​​ട്ട​​​യം അ​​​ഗ്നിര​​​ക്ഷാ​​​സേ​​​ന​​​യി​​​ലും വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു.​​​ ജെ​​​സി​​​ബി ഉ​​​പ​​​യോ​​​ഗി​​​ച്ച് ര​​​ക്ഷാ പ്ര​​​വ​​​ര്‍ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ മൂ​​​ന്നാ​​​മ​​​തും മ​​​ണ്ണി​​​ടി​​​ഞ്ഞു വീണു.

ഇതിനിടെ തലയിൽ മണ്ണുവന്നുമൂടി. പെ​​​ട്ടെ​​​ന്നുത​​​ന്നെ മു​​​ഖ​​​ത്തെ മ​​​ണ്ണ് നീ​​​ക്കം ചെ​​​യ്തതിനാലാണ് ജീ​​​വ​​​ന്‍ തി​​​രി​​​ച്ചു കി​​​ട്ടിയ​​​ത്. അപക വിവരമറിഞ്ഞ് സുശാന്തിന്‍റെ സുഹൃത്തിക്കൾ സ്ഥലത്തേക്ക് ഓടിയെത്തി. പ്രാർഥനയും ആശ്വാസ വാക്കുകളുമായി അവകർ ഒപ്പം നിന്നു. 

സ്റ്റേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍ അ​​​നൂ​​​പി​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് സു​​​ശാ​​​ന്തി​​​ന്‍റെ ത​​​ല ഭാ​​​ഗം മാ​​​ത്രം വ​​​രെ​​​യു​​​ള്ള മ​​​ണ്ണ് വ​​​ക​​​ഞ്ഞു​​​മാ​​​റ്റി ശ്വാ​​​സ​​​മെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ക്കി.

സു​​​ശാ​​​ന്ത് നി​​​ല്‍ക്കു​​​ന്ന ഭാ​​​ഗ​​​ത്തേ​​​ക്ക് വീ​​​ണ്ടും മ​​​ണ്ണ് ഇ​​​ടി​​​യാ​​​തി​​​രി​​​ക്കാ​​​ന്‍ നാ​​​ട്ടു​​​കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ, മു​​​ക​​​ളി​​​ല്‍ പ​​​ല​​​ക​​​യും ക​​​മ്പി​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ട​​​യി​​​ട്ടു. പി​​​ന്നീ​​​ട് സു​​​ശാ​​​ന്ത് നി​​​ല്‍ക്കു​​​ന്ന​​​തി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യി കുഴിയു ണ്ടാക്കി. ഇതോടൊപ്പം കൈ കൊണ്ട് മ​​​ണ്ണ് നീ​​​ക്കം ചെയ്യാനും തുടങ്ങി.

11.45 നാണ് സുശാന്തിനെ ​​​പു​​​റ​​​ത്തെ​​​ത്തി​​​ച്ച​​​ത്. കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കപ്പെട്ട സു​​​ശാ​​​ന്തി​​​ന്‍റെ വ​​​ല​​​തു​​​കാ​​​ലി​​​ന്‍റെ മു​​​ട്ടി​​​നും അ​​​സ്ഥി​​​ക്കും പ​​​രി​​​ക്കുണ്ട്.

ചി​​​ങ്ങ​​​വ​​​നം എ​​​സ്എ​​​ച്ച്ഒ ടി.​​​ആ​​​ര്‍. ടി​​​ജു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​ത്തിന്‍റെയും അ​​​ഗ്നി ര​​​ക്ഷാ​​​സേ​​​ന സ്റ്റേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍ അ​​​നൂ​​​പ് ര​​​വീ​​​ന്ദ്ര​​​ന്‍, അ​​​സി​​​സ്റ്റ​​​ന്‍റ് സ്റ്റേ​​​ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍ വി. ​​​സാ​​​ബു, ഗ്രേ​​​ഡ് ഓ​​​ഫീ​​​സ​​​ര്‍ കെ.​​​ടി. സ​​​ലി എ​​​ന്നി​​​വ​​​രു​​​മാണ് ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​നം ന​​​ട​​​ത്തി​​​യ​​​ത്.

Post a Comment

Previous Post Next Post
Join Our Whats App Group