Join News @ Iritty Whats App Group

അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊലപ്പെടുത്തി

തൃശൂ‍ർ: വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂർ ചേർപ്പ് പല്ലിശേരിയിലാണ് സംഭവം. പല്ലിശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62) മകൻ ജിതിൻ കുമാർ (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

അയൽവാസി വേലപ്പനുമായി ഉണ്ടായ തർക്കം പിന്നീട് സംഘർഷത്തിലേക്കെത്തുകയായിരുന്നു. കത്തിയുമായി എത്തിയ വേലപ്പൻ അച്ഛനെയും മകനെയും കുത്തി. ഇരുവരെയും ഉടൻ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ ചേർപ്പ് പൊലീസ് പിടികൂടി. വേലപ്പന്‍ ചേര്‍പ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.

Post a Comment

Previous Post Next Post
Join Our Whats App Group