Join News @ Iritty Whats App Group

'ഗവർണർമാർ റബർ സ്റ്റാമ്പുകളല്ല': തമിഴ്നാട് ഗവർണർ ആർ.എൻ രവി

തിരുവനന്തപുരം: ഗവർണർമാർ റബർ സ്റ്റാമ്പുകളല്ലെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ. ലോകായുക്തദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവകുപ്പ് മന്ത്രി പി രാജീവ് ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ആർ. എൻ രവി സംസാരിച്ചത്.
ഗവര്‍ണര്‍മാര്‍ക്ക് കൃത്യമായ റോള്‍ ഭരണഘടന അനുവദിക്കുന്നുണ്ട് ലോകായുക്ത പോലൊരു സംവിധാനം തകരാതിരിക്കാൻ ഗവണർ ഇടപെടും. രാജ്യത്താകെ ലോകായുക്ത പോലുള്ള സംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ലോകായുക്തദിന പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ വിവിധ കാരണങ്ങളുണ്ടെന്ന് ആർ എൻ രവി പറഞ്ഞു. ഒന്നാമത് സിറിയക് ജോസഫ് ദിർഘകാല സുഹൃത്താണ്. ലോകായുക്ത ദിനത്തിൻ്റെ പ്രാധാന്യം മറ്റൊരു കാരണമാണ്. താൻ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


എന്നാൽ ലോകായുക്ത ദേദഗതിയെ ന്യായീകരിച്ചാണ് മന്ത്രി പി രാജീവ് ചടങ്ങിൽ സംസാരിച്ചത്. ലോകായുക്ത സംവിധാനം ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന് പി രാജീവ് പറഞ്ഞു.
അതേസമയം തമിഴ്നാട് ഗവർണറെ ക്ഷണിച്ചത് താനാണെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. പുറത്തു നിന്നുള്ള ആർക്കും ആ തീരുമാനത്തിൽ പങ്കില്ല. പരിപാടിയിൽ പങ്കെടുക്കാൻ തമിഴ് നാട് ഗവർണർ സർവധാ യോഗ്യനാണ്. രാജീവും സതീശനും വ്യക്തികളെന്ന നിലയിൽ തന്നെ പങ്കെടുക്കാൻ യോഗ്യരാണ്. മന്ത്രിയും പ്രതിപക്ഷ നേതാവും ഭംഗ്യന്തരേണ കാര്യങ്ങൾ പറഞ്ഞു. ഞാനീ നാട്ടുകാരനല്ലെന്ന് പറയുന്നതാവും നല്ലത്. നിയമസഭ പാസാക്കിയ ഭേദഗതി ബില്ലിനെ കുറിച്ച് താൻ ഒന്നും പറയുന്നില്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group