Join News @ Iritty Whats App Group

പ​യ്യ​ന്നൂ​രി​ലെ ന​വ​ജാ​ത ശി​ശു​വി​ല്പ​ന; എ​ട്ടു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം വിവാദ കേ​സ് അവ​സാ​നി​പ്പി​ക്കുന്നു; ക്രൈം​ബ്രാ​ഞ്ച് സി​ഐ ച​ന്ദ്ര​രാ​ജ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്…


പ​യ്യ​ന്നൂ​ര്‍: വി​വാ​ദ​മാ​യ പ​യ്യ​ന്നൂ​രി​ലെ ന​വ​ജാ​ത​ശി​ശു വി​ല്പ​ന സം​ബ​ന്ധി​ച്ച കേ​സു​ക​ളി​ല്‍ എ​ട്ടു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച്.

ഹൈ​ക്കോ​ട​തി​യി​ലെ ന്യാ​യാ​ധി​പ​രു​ടെ​യും സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​രുടെ​യും അ​ടി​ക്ക​ടി​യു​ള്ള മാ​റ്റ​ത്തി​നി​ട​യി​ല്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ കേ​സു​ക​ളി​ലൊ​ന്നാ​ണ് എ​ട്ടു​വ​ര്‍​ഷ​ത്തി​നുശേ​ഷം അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ഇ​തു​വ​രെ ല​ഭി​ച്ച തെ​ളി​വു​ക​ളു​മാ​യു​ള്ള അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി നി​ല്‍​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സി​ഐ ച​ന്ദ്ര​രാ​ജ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞ​ത്.

ക​രി​വെ​ള്ളൂ​രി​ലെ രാ​ജ​ന്‍ സി.​ നാ​യ​രു​ടെ പ​രാ​തി​യി​ല്‍ 2014 ന​വം​ബ​ര്‍ 17ന് ​പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ചാ​ണ് ന​ട​ത്തി​വ​ന്ന​ത്.​

ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന അ​ന്വേ​ഷ​ണം പി​ന്നീ​ട് വ​ര്‍​ഷ​ങ്ങ​ളോ​ളം നി​ര്‍​ജീ​വ​മാ​യി​രു​ന്നു.​ ഇ​തി​നൊ​ടു​വി​ലാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യും സാ​ക്ഷി​ക​ളും സം​ഭ​വ​ങ്ങ​ളും കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യു​മു​ള്ള റി​പ്പോ​ര്‍​ട്ട് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഗൈ​നോ​ക്കോ​ള​ജി​സ്റ്റ് ഡോ.​ കെ.​പി.​ ശ്യാ​മ​ള, ഭ​ര്‍​ത്താ​വ് ഡോ.​ മു​കു​ന്ദ​ന്‍ ന​മ്പ്യാ​ര്‍, കൃ​ത്രി​മ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യെ​ന്ന് പ​റ​യു​ന്ന മു​നി​സി​പ്പ​ല്‍ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രാ​ര്‍, ന​വ​ജാ​ത ശി​ശു​ക്ക​ളെ വി​ല​യ്ക്കു വാ​ങ്ങി​യെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ദ​മ്പ​തി​ക​ള്‍, ഇ​ട​നി​ല​ക്കാ​ര്‍ തു​ട​ങ്ങി 36 പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്.

കേസ് അവാനിപ്പിക്കുന്നതി​നെ​തിരേ പ​രാ​തി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെത്തു​ട​ര്‍​ന്ന് കേ​സ് 29ന് ​പ​രി​ഗ​ണി​ക്കും.്

Post a Comment

Previous Post Next Post
Join Our Whats App Group