Join News @ Iritty Whats App Group

ഗവർണറുടെ ഹൈക്കോടതിയിലെ അഭിഭാഷകർ രാജിവെച്ചു

കൊച്ചി: ഗവർണറുടെ അഭിഭാഷകർ രാജിവച്ചു. ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിംഗ് കോൺസലും രാജിവെച്ചു. ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഗവര്‍ണറുടെ ഹൈക്കോടതിയിലെ ലീഗല്‍ അഡ്വയ്സര്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനങ്ങളിലുണ്ടായിരുന്ന അഡ്വ. കെ ജാജു ബാബുവും അഡ്വ. എംയു വിജയലക്ഷ്മിയുമാണ് രാജിവച്ചത്.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജാജു ബാബു. 2009 മുതല്‍ ഗവര്‍ണര്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ജാജു ബാബുവായിരുന്നു. സര്‍വകലാശാല വിഷയത്തില്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരായതിന് പിന്നാലെയാണ് രാജി. വിസിമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ചാന്‍സലറുടെ തുടര്‍നടപടികള്‍ തടഞ്ഞിരുന്നു.


ഗവര്‍ണര്‍ക്കെതിരെ വിസിമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലും സെനറ്റ് അംഗങ്ങളുടെ ഹര്‍ജിയിലുമുള്‍പ്പടെ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഹൈക്കോടതിയിൽ വാദം നടത്തിയത് ഇരുവരുമായിരുന്നു.


കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. സാങ്കേതിക സര്‍വ്വകലാശാല വിസിയുടെ നിയമനം ചോദ്യം ചെയ്ത് ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജിയില്‍ ഹൈക്കോടതി ചാൻസലർക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

കേസിൽ അന്തിമ തീരുമാനമെടുക്കും വരെ നോട്ടീസുമായി ബന്ധപ്പെട്ട നടപടികൾ കോടതി തടഞ്ഞു. ഹർജി 17 ന് പരിഗണിയ്ക്കും.

Post a Comment

Previous Post Next Post
Join Our Whats App Group