Join News @ Iritty Whats App Group

80 ശതമാനം എം.എല്‍.എമാരും സചിന്‍ പൈലറ്റിനൊപ്പം; വെളിപ്പെടുത്തി രാജസ്ഥാന്‍ മന്ത്രി; കോണ്‍ഗ്രസിലെ തര്‍ക്കം പൊട്ടിത്തെറിയില്‍



രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. പാര്‍ട്ടിയിലെ 80 ശതമാനം എം.എല്‍.എമാരും സചിന്‍ പൈലറ്റിനൊപ്പമാണെന്ന് മന്ത്രി ആര്‍.എസ് ഗുധ വെളിപ്പെടുത്തി. നിലവില്‍ നാല് എം.എല്‍.എമാര്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും ഗുധ വ്യക്തമാക്കി. സചിന്‍ പൈലറ്റിനൊപ്പം 80 ശതമാനം എം.എല്‍.എമാരെയെങ്കിലും നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഞങ്ങളുടെ അവകാശവാദം ഉപേക്ഷിക്കും. ചതിയന്‍, വിലയില്ലാത്തവന്‍ എന്നൊക്കെ അദ്ദേഹത്തെ വിളിക്കുമായിരിക്കും. പക്ഷേ, സചിനേക്കാള്‍ മികച്ച ഒരു നേതാവില്ലെന്ന് ആര്‍.എസ് ഗുധ പറഞ്ഞു.

സച്ചിന്‍ പൈലറ്റിനെ ‘ചതിയനെന്ന് വിശേഷിപ്പിച്ച് അശോക് ഗെലോട്ട് ഇന്നലെ രംഗത്തുവന്നിരുന്നു. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗെലോട്ട് ആറു തവണയാണ് സച്ചിനെ ചതിയന്‍ എന്നു വിളിക്കുന്നത്. ‘ 10 എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. മാത്രമല്ല ഒരു ചതിയനെ മുഖ്യമന്ത്രിയാക്കാനാവില്ല. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ് അയാള്‍ മാത്രമല്ല പാര്‍ട്ടിയെ വഞ്ചിച്ചയാളാണ്. ചതിയനാണ്” ഗെലോട്ട് ആവര്‍ത്തിച്ച് പറയുന്നു.

സ്വന്തം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പരിശ്രമിക്കുന്ന ഒരു പാര്‍ട്ടി പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകും, 2020ല്‍ സച്ചിന്‍ പൈലറ്റ് എംഎല്‍എമാരുമായി നടത്തിയ പ്രശ്നത്തെ ചൂണ്ടിക്കാട്ടി ഗെലോട്ട് പറഞ്ഞു. ബിജെപി ഫണ്ട് ചെയ്ത പ്രതിസന്ധിയായിരുന്നു അതെന്നും തെളിവുകള്‍ വ്യക്തമാക്കാതെ ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. ലഹളയുടെ സമയം പൈലറ്റ് ഡല്‍ഹിയില്‍ വച്ച് കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചില എംഎല്‍എമാര്‍ക്ക് 5 കോടിയും ചിലര്‍ക്ക് 10 കോടിയും ലഭിച്ചു. ബിജെപിയുടെ ഡല്‍ഹി ഓഫിസില്‍നിന്നാണ് പണം നല്‍കിയതെന്ന് ഗെലോട്ട് ആരോപിച്ചു.

രണ്ടു വര്‍ഷമായി ഉപമുഖ്യമന്ത്രി പദത്തില്‍ ഇരുന്ന പൈലറ്റ് 19 എംഎല്‍എമാരുമായി ഡല്‍ഹിക്കടുത്ത് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ ക്യാംപ് ചെയ്തു. ഒന്നുകില്‍ മുഖ്യമന്ത്രിയാക്കുക അല്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തേക്കുപോകും. ഇതായിരുന്നു പൈലറ്റ് മുന്നോട്ട് വെച്ചത്. എന്നാല്‍ പിന്നീട് സച്ചിന്റെ പക്ഷത്തുനിന്ന് എംഎല്‍എമാര്‍ മാറി. അതേസമയം, 100ല്‍ അധികം എംഎല്‍എമാരുമായി ഗെലോട്ട് പക്ഷവും കരുത്തരായി. ഇതേത്തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് തോല്‍വി സമ്മതിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group