Join News @ Iritty Whats App Group

ഭഗവൽ സിംഗ് പാർട്ടി അംഗമായിരുന്നെങ്കിലും കഴിഞ്ഞ കാലങ്ങളിൽ സജീവമല്ല; സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി


ഭഗവൽ സിംഗുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ്.ഭഗവൽ സിംഗ് പാർട്ടി അംഗമായിരുന്നെങ്കിലും കഴിഞ്ഞ കാലങ്ങളിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും ഉൾവലിഞ്ഞു നിൽക്കുകയായിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ സിപിഐഎം ബോധവത്കരണം നടത്തുമെന്നും പി ആർ പ്രദീപ് ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം ഭഗവല്‍ സിംഗ് സിപിഐഎം അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതി പാര്‍ട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്നും ആരായാലും കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group