Join News @ Iritty Whats App Group

രോഗബാധിതനായ മകനെ സംരക്ഷിക്കാന്‍ കഴിയുന്നില്ല; കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയത്


പാലക്കാട് നെന്മാറയില്‍ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. വിത്തനശേരി നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാവിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.

ഏറെക്കാലമായി മകന്‍ മുകുന്ദന്‍ രോഗബാധിതനാണ്. കടുത്ത പ്രമേഹവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും മുകുന്ദനുണ്ട്. ബാലകൃഷ്ണന്റെ ഭാര്യ നേരത്തെ മരണമടഞ്ഞിരുന്നു. ഇന്നലെ ശാരീരിക അവശത അനുഭവപ്പെട്ട മുകുന്ദനെ പിതാവ് ആശുപത്രിയില്‍ കൊണ്ടുചെന്നിരുന്നു. മുകുന്ദന്റെ ഇരുകാലുകളും മുറിച്ചുനീക്കണമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഇതിലുള്ള നിരാശയായിരിക്കാം ഈ കടുകൈ ചെയ്തതെന്ന് അയല്‍വാസികള്‍ പറയുന്നു.

നെന്മാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് പരിശോധനയും പോസ്റ്റുമോര്‍ട്ടവും നടത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group