Join News @ Iritty Whats App Group

ഇന്നത്തെ പ്രധാന അറിയിപ്പുകൾതപാല്‍ അദാലത്ത് ഒക്ടോബര്‍ 18ന്

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നോര്‍ത്ത് റീജ്യണ്‍ ഒക്ടോബര്‍ 18ന് അദാലത്ത് സംഘടിപ്പിക്കുന്നു. ഉച്ചക്ക് രണ്ടിന് കോഴിക്കോട് നടക്കാവിലെ നോര്‍ത്ത് റീജ്യേണ്‍ കാര്യാലയത്തിലാണ് അദാലത്ത്. ലെറ്റര്‍ പോസ്റ്റ്, പാഴ്സല്‍, സ്പീഡ് പോസ്റ്റ്, സേവിങ്ങ്‌സ് അക്കൗണ്ട്, മണി ഓര്‍ഡറുകള്‍ എന്നിവ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഗണിക്കും. പരാതികള്‍ അസി.ഡയരക്ടര്‍, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, നോര്‍ത്ത് റീജ്യണ്‍, നടക്കാവ്-കോഴിക്കോട് 673011 എന്ന വിലാസത്തില്‍ ഒക്ടോബര്‍ ഏഴിനകം ലഭിക്കണം. കവറിന് മുകളില്‍ 'ഡാക് അദാലത്ത്' എന്ന് എഴുതണം.


ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച് ഡി വി-തസ്തികമാറ്റം) ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് (എച്ച് ഡി വി) തസ്തികയിലേക്ക് (018/2021) പി എസ് സി നടത്തിയ പരീക്ഷയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.റീ ടെണ്ടർ

എടക്കാട് അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി ടാക്സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 14ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2852100.ക്ഷീരമിത്ര പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം

ജില്ലയിലെ മികച്ച ക്ഷീരോല്‍പ്പാദക സഹകരണ സംഘം സെക്രട്ടറിക്ക് ക്ഷീരവികസന വകുപ്പ് നല്‍കുന്ന ക്ഷീരമിത്ര പുരസ്‌ക്കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു. നോമിനേഷന്‍ ഫോം ക്ഷീര വികസന വകുപ്പ് ജില്ലാ ഓഫീസിലും യൂനിറ്റ് ഓഫീസുകളിലും ലഭിക്കും. ഒക്ടോബര്‍ എട്ട് വരെ നോമിനേഷന്‍ സ്വീകരിക്കും.സാഗര്‍മിത്ര, വാക് ഇന്‍ ഇന്റര്‍വ്യൂ 12ന്

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗര്‍മിത്ര പദ്ധതിയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി ബിരുദം. പ്രാദേശിക ഭാഷകളില്‍ ആശയവിനിമയം നടത്തണം. വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനവുമുണ്ടാകണം. ഒരു വര്‍ഷത്തേക്കാണ് സാഗര്‍മിത്രയായി നിയമനം. പ്രതിമാസം ഇന്‍സെന്റീവ് 15,000 രൂപ. മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന 35 വയസ്സില്‍ കുറവ് പ്രായമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 12ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2731081.കര്‍ഷക കടാശ്വാസം: തുക അനുവദിച്ചു

കേരള കര്‍ഷകകടാശ്വാസകമ്മീഷന്‍ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം ജില്ലയിലെ 18 സഹകരണ സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക് ആകെ 19,64,267 രൂപ അനുവദിച്ച് 
ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടു. ഈ തുക സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ ഗുണഭോക്താക്കളായ വായ്പക്കാരുടെ വായ്പ കണക്കില്‍ വരവ് വെക്കേണ്ടതാണെന്ന് അറിയിച്ചു.ഇ സി ജി ടെക്നീഷ്യന്‍, നഴ്സ് നിയമനം

ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം ഇ സി ജി ടെക്നീഷ്യന്‍, സ്‌ക്രബ് നഴ്സ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇ സി ജി ടെക്നീഷ്യന്‍ യോഗ്യത: എസ് എസ് എല്‍ സി, വി എച്ച് എസ് സി, ഇ സി ജി ആന്റ് ഓട്ടോമെട്രിക് ടെക്നോളജി. സ്‌ക്രബ് നഴ്സ് യോഗ്യത: പ്ലസ് ടു സയന്‍സ്, ജി എന്‍ എം/ ബി എസ് സി നഴ്സിംഗ്, കാത്ത് ലാബില്‍ സ്‌ക്രബ് നഴ്സായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 10ന് ഉച്ചക്ക് ഒരു മണിക്കകം 0497 2731234 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്ത് യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാവണം.ജില്ലാതല ചിത്രരചനാ മത്സരം

ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് ജില്ലാതല ചിത്രരചനാ മത്സരം-ജലച്ചായം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 16ന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 12 വരെ അഞ്ചരക്കണ്ടി ക്ഷീരസംഘം ഹാളിലാണ് മത്സരം. താല്‍പര്യമുള്ളവര്‍ ജില്ലാ ക്ഷീരസംഘങ്ങളിലോ ക്ഷീരവികസന ഓഫീസുകളിലോ ബന്ധപ്പെട്ട് ഒക്ടോബര്‍ 14ന് വൈകീട്ട് അഞ്ച് മണിക്കകം പേര് രജിസ്റ്റര്‍ ചെയ്യണം. ചിത്രരചനക്ക് ആവശ്യമായ സാധനങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. ഫോണ്‍: 9961774195, 9447807035.മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സംരംഭം തുടങ്ങാം

ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമണ്‍-സാഫ് മുഖേന നടപ്പാക്കുന്ന സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റ് തുടങ്ങാന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. രണ്ട് മുതല്‍ അഞ്ച് പേര്‍ വരെയുള്ള ഗ്രൂപ്പുകള്‍ക്കാണ് അവസരം. അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിലയില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകര്‍ മത്സ്യബോര്‍ഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ് ഐ എം എസില്‍ ഉള്‍പ്പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി 50 വയസ്സ്. വിധവകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷാ ഫോറം സാഫിന്റെ ജില്ലാ ഓഫീസിലും കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മാടായി എന്നീ മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷ മേല്‍പറഞ്ഞ ഓഫീസുകളില്‍ ഒക്ടോബര്‍ 22നകം സമര്‍പ്പിക്കണം. മുമ്പ് സാഫില്‍ നിന്ന് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 7902502030, 9947372484, 0497 2732487.ഇ-പോസ്റ്റര്‍ രചനാ മത്സരം
 
ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ലഹരി വിരുദ്ധ ഇ- പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. കോളേജ്, ഹയര്‍ സെക്കണ്ടറി, ഹൈസ്‌ക്കൂള്‍ വിദ്യാഥികള്‍ക്ക് പങ്കെടുക്കാം. ഓരോ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പുരസ്‌കാരം നല്‍കും. മികച്ച പോസ്റ്ററുകള്‍ ജില്ലാതല ലഹരി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കും. എന്‍ട്രികള്‍ Kannurprdcontest@gmail.comലേക്ക് ഒക്ടോബര്‍ 15നകം അയക്കുക. പേര്, വയസ് ക്ലാസ് സ്‌കൂള്‍/കോളേജ്, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേകം രേഖപ്പെടുത്തണം.എന്‍ റോള്‍ഡ് ഏജന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

അമേരിക്കന്‍ നികുതി മേഖലയില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി ലഭിക്കുന്ന എന്‍ റോള്‍ഡ് ഏജന്റ് അഥവാ ഇ എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബികോം, എംകോം, ബിബിഎ, എംബിഎ (ഫിനാന്‍സ് മുന്‍ഗണന) എന്നി വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കോ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കോ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് പദ്ധതിയിലൂടെ കോഴ്സ് പഠിക്കാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും 100 ശതമാനം ജോലി ലഭിക്കും. 180 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സ് ഓണ്‍ലൈനായാണ് നടക്കുക. കോഴ്സ് സ്‌ക്രീനിങ് ടെസ്റ്റും കോഴ്സ് കൗണ്‍സിലിങ്ങും സൗജന്യമായി ലഭിക്കും. സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി പ്രവേശനം നേടുന്ന 500 പഠിതാക്കള്‍ക്ക് എന്റീഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡ് കണ്ടിഷണല്‍ ഓഫര്‍ ലെറ്ററും നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് https://tinyurl.com/EnrolledagntASAPKannur എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഫോണ്‍: 9495999661, 9495999692, 9495999708. വെബ്സൈറ്റ്: www.asapkerala.gov.in.മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തലശ്ശേരിയിലുള്ള ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. 2023 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. വൈകീട്ട് നാല് മുതല്‍ രാവിലെ എട്ട് മണി വരെയാണ് പ്രവൃത്തി സമയം. താല്‍പര്യമുള്ള ബിരുദവും ബി എഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോറവും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ 13ന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700596.


വാഹനീയം അദാലത്ത് 15ന്

ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ സംബന്ധിച്ചും തീര്‍പ്പാകാതെ കിടക്കുന്ന ഫയല്‍ സംബന്ധമായ പരാതികളും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരിട്ട് കേട്ട് പരിഹരിക്കുന്ന വാഹനീയം അദാലത്ത് ഒക്ടോബര്‍ 15ന് രാവിലെ 9.30 മുതല്‍ കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പയ്യന്നൂര്‍ സബ് ആര്‍ ടി ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ 12നകം ഓഫീസില്‍ നേരിട്ടോ ഇ-മെയിലായോ അറിയക്കണം. ഇ മെയില്‍: k186.mvd@kerala.gov.in

Post a Comment

Previous Post Next Post
Join Our Whats App Group