Join News @ Iritty Whats App Group

കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

മലപ്പുറം: തിരൂരിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റേയും ആമിനയുടേയും മകൻ മുഹമ്മദ് അഷ്മിൽ (11), കെട്ടിയോട്ട് വളപ്പിൽ സിദ്ധിക്കിന്റേയും സാബിറയുടേയും മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്.
നിറമരുതൂർ കാളാട് ഭാഗത്തായിരുന്നു അപകടം. കനാലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഇരുവരേയും മുങ്ങിയെടുത്തു. അപ്പോഴേക്കും മരിച്ചിരുന്നു.

നിറമരുതൂർ കാളാട് ഭാഗത്തായിരുന്നു അപകടം. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച ഖബറടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group